പമ്പയാറ്റില്‍ കിടക്കുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ല; തന്ത്രിക്കെതിരെ തുറന്നടിച്ച് ജി സുധാകരന്‍

ആലപ്പുഴ: (www.kvartha.com 02.12.2018) പമ്പയാറ്റില്‍ കിടക്കുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവിടത്തെ കഴുതകളാണ്. ഭാരം ചുമന്ന് തളര്‍ന്ന് പമ്പയാറ്റില്‍ കിടക്കുന്ന അവയുടെ ചൈതന്യം പോലും ഈ തന്ത്രിക്ക് ഇല്ലെന്നു പറഞ്ഞ അദ്ദേഹം തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറെന്നും അങ്ങനെ കൂറുള്ളവര്‍ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയില്ലെന്നും കുറ്റപ്പെടുത്തി.

മാത്രമല്ല, ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കുമോ എന്ന കാര്യത്തില്‍ സംശയമാണെന്നും അദ്ദേഹം പറയുകയുണ്ടായി. വില്ലുവണ്ടിയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം തന്ത്രിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

G Sudhakaran blames Sabarimala Tantri, Alappuzha, News, Politics, Religion, Sabarimala Temple, Controversy, Criticism, G Sudhakaran, Kerala

പ്രസംഗത്തിനിടെ അമ്പലത്തെ സമരവേദിയാക്കാന്‍ അനുവദിക്കില്ലെന്നും സവര്‍ണ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അവസാന മണിമുഴക്കത്തിന് കേരളത്തില്‍ തുടക്കം കുറിച്ചിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: G Sudhakaran blames Sabarimala Tantri, Alappuzha, News, Politics, Religion, Sabarimala Temple, Controversy, Criticism, G Sudhakaran, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?