വിവരങ്ങള്‍ വിരല്‍ തുമ്പിലാക്കി സ്മാര്‍ട്ടായി അടിമാലി ഗ്രാമപഞ്ചായത്ത്

അടിമാലി: (www.kvartha.com 27.12.2018) വിവരങ്ങള്‍ വിരല്‍ തുമ്പിലാക്കി സ്മാര്‍ട്ടായി അടിമാലി ഗ്രാമപഞ്ചായത്ത്. ഞൊടിയിടയില്‍ അടിമാലി ഗ്രാമപഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ആവശ്യക്കാര്‍ക്കിടയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പഞ്ചായത്ത് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുള്ളത്. അടിമുടി പഞ്ചായത്തിനെ സ്മാര്‍ട്ടാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഭരണസമതിയുടെ ആദ്യനടപടി ക്രമം കൂടിയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍.

ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തിലൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. പഞ്ചായത്ത് ലഭ്യമാക്കുന്ന സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ പറഞ്ഞു. പ്ലേസ്‌റ്റോറില്‍ നിന്നും അടിമാലി ഗ്രാമപഞ്ചായത്ത് എന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് പഞ്ചായത്തിന്റെ പുതിയ സംവിധാനം പ്രയോജനപ്പെടുത്താം.

Adimali Grama Panchayath smart, News, Politics, Local-News, Technology, Mobile Phone, Certificate, Kerala

ഗ്രാമപഞ്ചായത്തില്‍ നിന്നും അനുദിനം ലഭിക്കുന്ന അറിയിപ്പുകള്‍, നോട്ടീസുകള്‍, പഞ്ചായത്തുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍, ഭരണസമതി തീരുമാനങ്ങള്‍, ഗ്രാമസഭ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ആപ്ലിക്കേഷനില്‍ ലഭ്യമാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Adimali Grama Panchayath smart, News, Politics, Local-News, Technology, Mobile Phone, Certificate, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?