പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അവിസ്മരണീയമാക്കാന്‍ പ്രവാസ ലോകവും ഒരുങ്ങുന്നു

ദുബൈ (www.evisionnews.co): തന്‍ബീഹുല്‍ ഇസ്്‌ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം അവിസ്മരണീയമാക്കാന്‍ പ്രവാസ ലോകവും ഒരുങ്ങുന്നു. 2019 ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂല 2003-04 പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് മീറ്റിനോടനുബന്ധിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പ്രവാസികളെ കണ്ണിചേര്‍ക്കുന്നതിനുമായി വാട്‌സ്ആപ്പ് കൂട്ടായ്മയുണ്ടാക്കി പ്രവര്‍ത്തിക്കുന്നതിനും പരിപാടിയുടെ രൂപരേഖ തയാറാക്കാനും കറാമ പാര്‍ക്കില്‍ ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി കോര്‍ഡിനേഷന്‍ സംഗമത്തില്‍ തീരുമാനമായി. 

നൗഫല്‍ ചേരൂര്‍ ഗ്രാന്‍ഡ് മീറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. ഷംസീര്‍ ചെങ്കള, സമീര്‍ എരുതുംകടവ്, സാദിഖ്, ഉബൈസ്, അനസ്, ഷൗക്കത്തലി, റിയാസ്, ഉനൈസ് ചെര്‍ക്കള, മുസ്തഫ, കലാം, ഹസന്‍ ബശ്ശരി സംബന്ധിച്ചു. ഗ്രാന്റ് മീറ്റിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇനിയും അംഗമാകാന്‍ ബാക്കിയുള്ള 2003/04 എസ്.എസ്.എല്‍.സി പഠിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും ജി.സി.സിയിലുള്ളവര്‍ നൗഫല്‍ ചേരൂര്‍ +971528101545,

ഷംസീര്‍ ചെങ്കള +971526921444, ഉനൈസ് ചെര്‍ക്കള +971527279297 എന്നീ നമ്പരുകളിലും നാട്ടിലുള്ളവര്‍ ഷഫീല്‍ ചെര്‍ക്കള +9496222007, അഡ്വ റഫീഖ് +9288333786, ജുനൈദ് +9895867143 തുടങ്ങിയ നമ്പറുകളിലും ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യണമെന്ന് കോര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?