ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് (www.evisionnews.co): ബി.സി റോഡ് ചാല റോഡിലെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയായ ചന്ദ്രന്റെ (35) ഭാര്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്റര്‍ലോക്ക് പാകുന്ന തൊഴിലാളിയാണ് ചന്ദ്രന്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇന്റര്‍ലോക്ക് സ്ഥാപന ഉടമയുടെ കൈയ്യില്‍ മുറിയുടെ താക്കോല്‍ നല്‍കിയ ശേഷം രണ്ടുദിവസത്തിനകം മടങ്ങിവരാമെന്ന് പറഞ് നാട്ടിലേക്ക് പോയതായിരുന്നു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. 

സംശയത്തെ തുടര്‍ന്ന് മുറി തുറന്നുനോക്കിപ്പോഴാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മരണം കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് വിദ്യാനഗര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?