എന്‍ഡിഎയ്‌ക്കെതിരെ വിശാലസഖ്യം: കമല്‍ഹാസനും പാര്‍ട്ടിക്കും കോണ്‍ഗ്രസിന്റെ ക്ഷണം

ചെന്നൈ:(www.kvartha.com 25/12/2018) വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കെതിരെ വിശാലസഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി നടന്‍ കമല്‍ഹാസനെയും പാര്‍ട്ടിയെയും കോണ്‍ഗ്രസ് യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ചു. ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യം. അങ്ങനെയുള്ള പാര്‍ട്ടി സ്വാഭാവികമായും യുപിഎ മുന്നണിയുടെ ഭാഗമാകണം. തമിഴ്‌നാടിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി സഞ്ജയ് ദത്ത് ആവശ്യപ്പെട്ടു.

News, Chennai, National, UPA, Kamal Hassan, Congress, Congress invites Kamal Hassan to UPA

ഡിഎംകെ കൂടി ഉള്‍പ്പെട്ട വിശാല സഖ്യത്തിന്റെ ഭാഗമാകാന്‍ കമല്‍ മടിക്കേണ്ടതില്ല. ജനാധിപത്യ മതേതര മുന്നണി ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാഹുല്‍ഗാന്ധിയും സ്റ്റാലിനും അതിന് വേണ്ടിയാണ് നിലകൊള്ളുന്നത്. കമലിന്റെ നിലപാടും സമാനമാണ്. അതുകൊണ്ടുതന്നെ ഒരുമിച്ച് മുന്നോട്ട് പോകുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടു.

തമിഴ്‌നാടിന്റെ ഡി എന്‍ എയ്ക്ക് കോട്ടം വരുത്താത്ത ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കമല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നലായൊണ് കമലിനെയും പാര്‍ട്ടിയെയും ക്ഷണിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, UPA, Kamal Hassan, Congress, Congress invites Kamal Hassan to UPA 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?