ദളിത് വിരുദ്ധ പരാമര്‍ശം; എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

കാസര്‍കോട്: (www.kvartha.com 15.12.2018) ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന് എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് എസ് എം എസ് ഡി വൈ എസ് പിയുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈം ഡിറ്റാച്ച് മെന്റ് ഡി വൈ എസ് പി എം പ്രദീപ് കുമാര്‍ ആണ് സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ സന്തോഷിനെ കാസര്‍കോട് ജില്ലാ കോടതിയില്‍ ഹാജരാക്കി. 

ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലായിരുന്നു ദളിത് വിരുദ്ധ പ്രസംഗം നടത്തിയത്. കാഞ്ഞങ്ങാട് ഏച്ചിക്കാനം സ്വദേശിയാണ് സന്തോഷ്. കാസര്‍കോട്ടെ ബാലകൃഷ്ണന്‍ ഹോസ്ദുര്‍ഗ് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരുന്നത്.

Santhosh Echikkanam arrested, kasaragod, News, Writer, Religion, Case, Police, Complaint, Arrested, Kerala

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായതിനെ തുടര്‍ന്നാണ് അറസ്റ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Santhosh Echikkanam arrested, kasaragod, News, Writer, Religion, Case, Police, Complaint, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?