കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ച നിലയില്‍ ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


(www.evisionnews.co) മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനെ കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ പങ്കെടുന്നതിനിടെയാണ് സംഭവമുണ്ടായത്. സംഘാടകരാണ് ശ്രീശാന്ത് സ്വയം കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ചതാണെന്ന കാര്യം അറിയിച്ചിരിക്കുന്നത്.

സുരഭി റാണയെന്ന ബിഗ് ബോസിലെ മല്‍സരാര്‍ത്ഥിയോടെ ശ്രീശാന്ത് അധിക്ഷേപ സ്വരത്തില്‍ സംസാരിച്ചു. ഇതിനെ തുടര്‍ന്ന് അവതാരകനായ സല്‍മാന്‍ ഖാന്‍ ശ്രീശാന്തിനെ ശാസിക്കുകയുണ്ടായി. ഇതില്‍ മനംനൊന്ത് താരം കുളിമുറിയില്‍ കയറി കരഞ്ഞു. തുടര്‍ന്ന് ചുമരില്‍ തലയടിച്ച് പൊട്ടിച്ചതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?