മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി:(www.kvartha.com 20/12/2018) മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് ഹൈക്കോടതി നോട്ടീസയച്ചു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതുപരിഗണിച്ചാണ് കോടതി നോട്ടീയച്ചത്. സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസില്‍ തലശ്ശേരി സെഷന്‍സ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

News, Kochi, Kerala, High Court, Police, HC Sent notice to Valsan Thillankeri

ജാമ്യം അനുവദിക്കാനായി സെഷന്‍സ് കോടതി നടത്തിയ നിഗമനങ്ങള്‍ നിയമപരമല്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകളും കേസിന്റെ സാഹചര്യവും മനസ്സിലാക്കുന്നതില്‍ സെഷന്‍സ് കോടതിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. അക്രമത്തിനു നേതൃത്വം നല്‍കിയ ആളാണ് തില്ലങ്കേരി. കസ്റ്റഡിയില്‍ ഈ പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. കേസിലെ ഏതാനും പ്രതികളെ മാത്രമേ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളൂ. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാനും തില്ലങ്കേരിയെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

പേരക്കുട്ടിയുടെ ചോറൂണിനു ശബരിമലയിലെത്തിയ അമ്പത്തിരണ്ടുകാരിയെ ആക്രമിച്ച കേസില്‍ മൂഴിയാര്‍ പോലീസാണ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, High Court, Police, HC Sent notice to Valsan Thillankeri


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?