കലോത്സവ പൂവാലന്മാരെ പിടികൂടാന്‍ പിങ്ക് പോലീസും
ആലപ്പുഴ: (www.kvartha.com 08.12.2018) ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും സുരക്ഷ ഒരുക്കാന്‍ പിങ്ക് പോലീസും. ജില്ലാ പോലീസിന്റെ പിങ്ക് പോലീസ് ഉദ്യോഗസ്ഥരാണ് പിങ്ക് പോലീസ് വാഹനത്തില്‍ നിരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്.
കലോത്സവ വേദികളിലെ പൂവാല ശല്യം നിയന്ത്രിക്കാന്‍ എല്ലാ വേദികളിലും എല്ലാ ദിവസവും പിങ്ക് പോലീസ് സേവനം ഉണ്ടാകും. വിവിധ ജില്ലകളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കാന്‍ നഗരത്തില്‍ എത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ വനിതാ പോലീസ് സേവനവും ഉടന്‍തന്നെ ലഭിക്കും . 1515 എന്ന ടോള്‍ ഫ്രീ നമ്പറിലും പിങ്ക് പോലീസ് ലഭ്യമാണ്. വനിതാ സെല്‍ ടോള്‍ഫ്രീ നമ്പറായ 1091ലും പരാതികള്‍ അറിയിക്കാം.

Keywords: Pink police patrol to ensure women and students safety in state school festival place, Alappuzha, News, Education, State School Fest, Protection, Police, Students, Kerala.
Powered by Info News For You

Comments
Post a Comment