ഇത് ചരിത്രനേട്ടം; ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ആദ്യ കിരീടം നേടി പി വി സിന്ധു

ഗ്വാങ്ഷു: (www.kvartha.com 16.12.2018) ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യന്‍ താരം പി.വി.സിന്ധുവിന് കിരീടം. സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്.

നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സിന്ധുവിന്റെ കിരീട നേട്ടം. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇതോടെ സിന്ധു സ്വന്തമാക്കി. സ്‌കോര്‍ (21-19, 21-17).

PV Sindhu Makes History, Claims Maiden BWF World Tour Finals Title, Badminton Championship, News, Sports, Trending, Winner, World.

ഗ്രൂപ്പ് ഘട്ടത്തില്‍ ലോക ഒന്നാം നമ്പുര്‍ താരം തായ് സൂയിങിനെയും ലോക രണ്ടാം നമ്പര്‍ താരവും ജപ്പാന്‍ താരം കൂടിയായ അകാനെ യമാഗൂച്ചിയെയും കീഴടക്കിയെത്തിയ സിന്ധു, സെമിയില്‍ തായ്ലന്‍ഡിന്റെ റാറ്റ്ചനോക് ഇന്താനനെ 2116, 2523 നാണു വീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ നിലവിലെ റണ്ണറപ്പായിരുന്നു സിന്ധു.

62 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ കിരീട നേട്ടം. നേരിട്ടുള്ള ഗെയിമിലാണ് വിജയമെങ്കിലും ഏറെ വിയര്‍പ്പൊഴുക്കിയായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-6 ന് സിന്ധു ലീഡ് ചെയ്തുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി നൊസോമി 16-16നു ഒപ്പം പിടിച്ചു. എന്നാല്‍ പതറാതെ സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിന്റെയും ഇടവേള സമയത്ത് 11-9 എന്ന ലീഡ് മാത്രമാണ് സിന്ധുവിനുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആദ്യ ഗെയിമിനെക്കാള്‍ മികവ് പുലര്‍ത്തിയ താരം മത്സരം 21-19, 21-17 എന്ന സ്‌കോറിന് ജയിച്ചുകയറി.

തായ്‌ലന്‍ഡിന്റെ രചനോക്ക് ഇന്റനോണിനെ 21-16, 25-23 എന്ന സ്‌കോറിന് മറികടന്നായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ് ഘട്ടത്തില്‍ സിന്ധു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ചായിരുന്നു താരത്തിന്റെ മുന്നേറ്റം. ലോക റാങ്കിങ്ങില്‍ ഒന്നാമതുള്ള തായ് സു യിങ്ങിനേയും രണ്ടാമതുള്ള യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തി. 

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ യു.എസ്.എയുടെ സാങ് ബെയ്വാനും സിന്ധുവിന് മുന്നില്‍ വീണു. ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ നേട്ടത്തിനുശേഷം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സിന്ധുവിന് ഇതോടെ 2018 കിരീടനേട്ടത്തോടെ അവസാനിപ്പിക്കാനായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PV Sindhu Makes History, Claims Maiden BWF World Tour Finals Title, Badminton Championship, News, Sports, Trending, Winner, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?