മദ്യലഹരിയിലെത്തിയ മകന്‍ രണ്ടാനമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊന്നു
കൊച്ചി: (www.kvartha.com 02.12.2018) മദ്യലഹരിയിലെത്തിയ മകന്‍ രണ്ടാനമ്മയെ തീകൊളുത്തി കൊന്നു. കൊച്ചി വൈറ്റില മേജര്‍ റോഡില്‍ നേരേ വീട്ടില്‍ മേരി ജോസഫാണ്(82) മകന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തങ്കച്ചന്‍(60) എന്ന സേവ്യറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മേരിയുടെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകനാണ് തങ്കച്ചന്‍. തങ്കച്ചന്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ തങ്കച്ചന്‍ അയല്‍വീട്ടില്‍ അത്താഴം കഴിക്കുകയായിരുന്ന മേരിയെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നശേഷം ജനലിനോട് ചേര്‍ത്ത് കെട്ടിയിട്ട് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പുറത്തു നിന്ന് വീട് പൂട്ടിയ ശേഷമാണ് കൃത്യം നടത്തിയത്. തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് നിന്നു തന്നെ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയ ശേഷം രണ്ടാനമ്മയായ മേരിക്കൊപ്പമായിരുന്നു തങ്കച്ചന്റെ താമസം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Murder, Son, Step Mother, Son killed step-mother

Powered by Info News For You

Comments
Post a Comment