ലോക്‌നാഥ് ബെഹ്‌റയെ എന്‍ ഐ എയില്‍ നിന്നും പുറത്താക്കിയത് യാസീന്‍ ഭട്കലിന്റെ അറസ്റ്റ് പുറത്ത് വിട്ടതിന്

ന്യൂഡല്‍ഹി: (www.kvartha.com 04.12.2018) സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യില്‍ നിന്നും പുറത്താക്കിയത് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ യാസീന്‍ ഭട്കലിന്റെ അറസ്റ്റ് വിവരം പുറത്ത് വിട്ടതിനെന്ന് റിപ്പോര്‍ട്ട്.

ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ദരിച്ച് ഒരു മലയാള മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യാസീന്‍ ഭട്കലിനെ അറസ്റ്റ് ചെയ്ത വിവരം പുറത്ത് വിട്ട രാത്രി തന്നെ ബെഹ്‌റയെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് എന്‍.ഐ.പുറത്തിറക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

NIA removed Loknath Behera after Yasin Bhatkal arrest, New Delhi, News, Politics, Allegation, Media, Report, NIA, National

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ഗുജറാത്ത് കലാപക്കേസില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയതിനുള്ള പ്രത്യുപകാരമാണ് ബെഹ്‌റയുടെ ഡി.ജി.പി സ്ഥാനമെന്ന കോണ്‍ഗ്രസ് ആരോപണത്തിനിടെയാണ് റിപ്പോര്‍ട്ട്.

മുംബൈ ഭീകരാക്രമണക്കേസ് പ്രതി ഡേവിഡ് ഹെഡ്‌ലിയെ 2010ല്‍ അമേരിക്കയിലെത്തി ചോദ്യം ചെയ്ത സംഘത്തെ നയിച്ചതും ബെഹ്‌റയായിരുന്നു. ഈ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട യാത്രയിലും ബെഹ്‌റയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇഷ്‌റത് ജഹാന്‍ ലഷ്‌കര്‍ തീവ്രവാദിയാണെന്ന തരത്തില്‍ ഹെഡ്‌ലി വെളിപ്പെടുത്തല്‍ നടത്തിയതും ഈ ചോദ്യം ചെയ്യലിലാണ്.

അതേസമയം, സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ഡി.ജി.പിയുടെ നിയമനമെന്ന ആരോപണവും ഉയരുന്നുണ്ട്. ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ചത് ഉചിതമായ നടപടിയല്ലെന്ന് കേന്ദ്രകമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. സീനിയോറിറ്റി മറികടന്നാണ് നിയമനമെന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും മുതിര്‍ന്ന സി.പി.എം നേതാക്കള്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NIA  removed Loknath Behera after Yasin Bhatkal arrest, New Delhi, News, Politics, Allegation, Media, Report, NIA, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?