ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയസ്തംഭനം; മുംബൈ യുവതാരത്തിന് ദാരുണാന്ത്യം

മുംബൈ: (www.kvartha.com 26.12.2018)  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയസ്തംഭനം അനുഭവപ്പെട്ട മുംബൈ യുവതാരത്തിന് ദാരുണാന്ത്യം. വൈഭവ് കേസാര്‍ക്കര്‍ (24) ആണ് ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയസ്തംഭനം മൂലം മരിച്ചത്. മുംബൈയ്ക്കടുത്ത് ഭാന്ദുപ്പിലായിരുന്നു സംഭവം.

ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാദേശിക ടെന്നിസ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട വൈഭവിനെ ഉടന്‍ തന്നെ അടുത്തുള്ള ഭസവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Cricketer suffers chest pain while playing, dies later, Mumbai, News, Cricket, Sports, Obituary, Dead, Dead Body, hospital, Treatment, National.

പ്രദേശത്തെ ടെന്നിസ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ സ്ഥിരം താരമായിരുന്നു വൈഭവ്. പ്രദേശത്തെ അറിയപ്പെടുന്ന ടൂര്‍ണമെന്റുകളിലെല്ലാം കളിച്ചുവന്ന താരത്തിന്റെ മരണം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. മരണത്തില്‍ ദുരൂഹതയില്ലെന്നും സ്വാഭാവിക മരണമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cricketer suffers chest pain while playing, dies later, Mumbai, News, Cricket, Sports, Obituary, Dead, Dead Body, Hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?