സരസുവിന്റെ കൊല: തലയ്ക്ക് പിന്നിലേറ്റ മാരക മുറിവും നെഞ്ചിലേറ്റ ഇടിയും മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
കാസര്‍കോട്: (www.kasargodvartha.com 22.12.2018) സരസുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപോര്‍ട്ട് പുറത്തുവന്നു. തലയ്ക്ക് പിന്നിലേറ്റ മാരക മുറിവും നെഞ്ചിലേറ്റ ഇടിയുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. 10 സെന്റീമീറ്ററില്‍ തലയ്ക്ക് പിന്നില്‍ മാരകമായ മുറിവേറ്റതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് എങ്ങനെ സംഭവിച്ചു എന്നും മറ്റുമുള്ള കാര്യങ്ങള്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലൂടെയും പ്രതി പിടിയിലാവുന്നതിലൂടെയും മാത്രമേ അറിയൂ എന്നാണ് പോലീസ് പറയുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് വിദ്യാനഗര്‍ ചാല റോഡിലെ ഒറ്റമുറിയില്‍ സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഉടമയ്ക്ക് മുറിയുടെ താക്കോല്‍ ഏല്‍പിച്ച് നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സരസുവനൊപ്പം താമസിക്കുകയായിരുന്ന ചന്ദ്രന്‍ പോയത്. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും ഉടമയോട് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. വ്യാഴാഴ്ച രാവിലെ പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോഴാണ് സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തു നിന്നും മുങ്ങിയ ചന്ദ്രനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Related News:
സരസുവിന്റെ കൊല: മുങ്ങിയ ചന്ദ്രന്‍ സിം കാര്‍ഡ് എടുത്തത് മറ്റൊരാളുടെ ഐ ഡി പ്രൂഫിലാണെന്ന് പോലീസ് കണ്ടെത്തി
സരസുവിന്റേത് ക്രൂരമായ കൊലപാതകം; തലയ്ക്ക് മാരകമായ മുറിവേറ്റു, ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ മൃതദേഹം കണ്ടെത്തിയത് പൂര്‍ണ നഗ്നയായി കമ്പിളിപുതപ്പ് കൊണ്ട് മൂടിയ നിലയില്‍, കാരണം അജ്ഞാതം, കൊലയാളിയായ യുവാവിനെ തേടി പോലീസ് കര്‍ണാടകയിലേക്ക്
സരസുവിന്റെ കൊല: ചന്ദ്രന്റെ സുഹൃത്ത് എവിടെ? നാട്ടിലേക്ക് പോയതാണെന്ന് ഭാര്യ, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതില്‍ പോലീസിന് സംശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Murder-case, Postmortem report, Sarasu's murder; postmortem report revealed

Powered by Info News For You

Comments
Post a Comment