സഹപാഠിയുടെ ചികിത്സക്കായി പിരിച്ച പണം ബാച്ചിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കണമെന്ന് ഒരുപക്ഷം, സാധ്യമല്ലെന്ന് മറുപക്ഷം; സെക്രട്ടറി രാജിവെച്ചു
മടിക്കൈ: (www.kasargodvartha.com 04.12.2018) മടിക്കൈ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ചികിത്സക്കായി സ്വരൂപിച്ച തുക തിരിമറി നടത്താന്‍ നീക്കമെന്ന് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് സെക്രട്ടറി രാജിവെച്ചു. 98-99 ബാച്ച് എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് തങ്ങളുടെ സഹപാഠിയായ യുവതിയുടെ ചികിത്സ സഹായം സ്വരൂപിച്ചത്.
57,000 രൂപയാണ് ചികിത്സക്കായി സ്വരൂപിച്ചത്. ഇതിനിടയില്‍ മറ്റൊരു സഹപാഠിക്കും അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് 57000 ത്തില്‍ നിന്നും 17000 രൂപ സഹായമായി നല്‍കി. ബാക്കിയുള്ള 47000 രൂപ ചികിത്സയില്‍ കഴിയുന്ന സഹപാഠിക്ക് നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ഒരുവിഭാഗം ഇതിന് തയ്യാറായില്ലത്രെ. 25,000 രൂപ ചികിത്സക്കായി നല്‍കി ബാക്കി പണം ബാച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കണമെന്നായിരുന്നു മറുപക്ഷത്തിന്റെ ആവശ്യം.
എന്നാല്‍ ചികിത്സ സഹായം എന്ന പേരില്‍ സ്വരൂപിച്ച പണം ആ ആവശ്യത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ മറുപക്ഷം ഇതിന് തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എസ്എല്‍സി ബാച്ചിന്റെ സെക്രട്ടറിയായ രതീഷ് ഫ്രൂട്ട് രാജിവെച്ചത്. ചികിത്സ സഹായത്തിനായി സ്വരൂപിച്ച തുക വഴിവിട്ട് ചിലവഴിക്കാനുള്ള നീക്കം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Madikai, Top-Headlines, Dispute over fund in Old Students Association; Secretary resigned
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment