ഒമാനില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി യുവാവ് നിര്യാതനായി

ഇബ്ര (ഒമാന്‍):(www.kvartha.com 13/12/2018) മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി. കൊല്ലം പട്ടത്താനം സ്വദേശി വാഴവിള കുന്നത്തുവീട്ടില്‍ രാമകൃഷ്ണന്റെയും ശ്യാമളയുടെയും മകന്‍ മോഹനന്‍ (39) ആണ് മരിച്ചത്. ഡിസംബര്‍ അഞ്ചിന് നെഞ്ചുവേദനയെ തുടര്‍ന്ന് ഇബ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

രണ്ടുവര്‍ഷം ദുബൈയില്‍ ജോലി ചെയ്തിരുന്ന മോഹനന്‍ രണ്ടുമാസം മുമ്പാണ് ഒമാനിലെത്തിയത്. ഇബ്രയില്‍ നിര്‍മാണ കമ്പനിയില്‍ മേസണായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. രജനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

News, Oman, Gulf, Hospital, Death, Obituary, Dead Body, Malayali youth dies in Oman

സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ കൊച്ചിയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Oman, Gulf, Hospital, Death, Obituary, Dead Body, Malayali youth dies in Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?