മഹീന്ദ രജപക്‌സേ രാജിവെച്ചു; പ്രസിഡന്റ് പുറത്താക്കിയ റെനില്‍ വിക്രമ സിംഗെ വീണ്ടും പ്രധാനമന്ത്രി കസേരയിലേയ്ക്ക്; രാഷ്ട്രീയ നാടകത്തിന് അറുതി വരാതെ ശ്രീലങ്ക

കൊളമ്പോ: (www.kvartha.com 15-12-2018) ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സേ രാജിവെച്ചു. രണ്ട് മാസമായി തുടരുന്ന അധികാര വടം വലിക്കിടയിലാണ് രജപക്‌സേയുടെ നീക്കം. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്താക്കിയ റെനില്‍ വിക്രമസിംഗെ ഞായറാഴ്ച സത്യപ്രതിജ് ഞ ചെയ്ത് വീണ്ടും പ്രധാനമന്ത്രിയാകും.

വെള്ളിയാഴ്ച റെനില്‍ വിക്രമസിംഗെയുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് പ്രസിഡന്റ് സിരിസേന വീണ്ടും അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാന്‍ സമ്മതിച്ചത്. കൊളമ്പോ പേജ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

World, Sri Lanka, PM

ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വിക്രമസിംഗെ പ്രധാനമന്ത്രിയായി സത്യപ്രതിജ് ഞ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി വ്യക്തമാക്കി. ഒക്ടോബര്‍ 26നായിരുന്നു സിരിസേന വിക്രമസിംഗെയെ പുറത്താക്കിയത്. എന്നാല്‍ സിരിസേനയുടെ ഈ തീരുമാനത്തെ വിക്രമസിംഗെ പാര്‍ലമെന്റിലും കോടതിയിലും ചോദ്യം ചെയ്തു.

രജപക്‌സേ രാജിവെയ്ക്കുകയാണെന്ന് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ മകന്‍ അറിയിച്ചിരുന്നു. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് രജപക്‌സേയ്ക്ക് രാജി തീരുമാനം എടുക്കേണ്ടിവന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: COLOMBO: Mahinda Rajapaksa has resigned this morning as Sri Lanka's prime minister amid a two-month long power tussle in the island nation, local media reported today.

Keywords: World, Sri Lanka, PM



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?