മാലിന്യ മുക്ത ശബരിമല; 'പുണ്യം പൂങ്കാവനം' പൂര്‍ണതയിലേക്ക്
ശബരിമല: (www.kvartha.com 03.12.2018) ശുചീകരണവും ബോധവല്‍ക്കരണവുമായി ശബരിമലയില്‍ പുണ്യം പൂങ്കാവനം പദ്ധതി പൂര്‍ണതയിലേക്ക്. പദ്ധതി ഗുണം ചെയ്യുന്നുവെന്നതിന് തെളിവാണ് ശബരിമലയുള്‍പ്പെടുന്ന പെരിയാര്‍ കടുവാ സങ്കേതത്തിലെ കാഴ്ചകള്‍. വിവിധയിടങ്ങളിലായി സ്ഥാപിച്ച വേസ്റ്റ് ബിന്നുകളില്‍ മാലിന്യം നിക്ഷേപിക്കാന്‍ തീര്‍ഥാടകരടക്കമുള്ളവര്‍ തയ്യാറാകുന്നു.
അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം ഭക്ഷിക്കാന്‍ പന്നികള്‍ അലഞ്ഞു തിരിയുന്ന കാഴ്ചകളും കുറവാണ്. സന്നിധാനത്തെത്തിയ പുണ്യം പൂങ്കാവനം പദ്ധതി നോഡല്‍ ഓഫീസര്‍ ഐ.ജി പി വിജയന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു.
പ്ലാസ്റ്റിക് മാലിന്യം ശബരിമലയിലേക്ക് കൊണ്ടു വരാതിരിക്കേണ്ട പ്രാധാന്യം ഭക്തരെ ബോധ്യപ്പെടുത്താന്‍ പദ്ധതിയിലൂടെ കഴിഞ്ഞതായും ശബരിലയിലേക്ക് ഇനി കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്താതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സജീവമായി നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇരുമുടിക്കെട്ടില്‍ വരെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ശബരിമലയിലെത്തുന്നുണ്ട്. 2011ലാണ് ഐ.ജി പി വിജയന്റെ നേതൃത്വത്തില്‍ ശബരിമലയിലെ ശുചീകരണബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. കേരള പോലീസ്, കേന്ദ്രസേനകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ യോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ദിവസവും രാവിലെ ഒമ്പത് മുതല്‍ 10 വരെയാണ് ശുചീകരണം. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ട്രാക്ടറില്‍ പമ്പയിലേക്ക് മാറ്റുന്നുണ്ട്. സന്നിധാനത്ത് തിരക്കുള്ള സമയത്ത് മെഗാഫോണ്‍ ഉപയോഗിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് ബോധവല്‍ക്കരണ നിര്‍ദേശം നല്‍കുന്നത്. എന്‍ ഡി ആര്‍ എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ജി വിജയന്‍, റാപിഡ് ആക്ഷന്‍ ഫോഴ്‌സ് ഡെപ്യൂട്ടി കമാണ്ടന്റ് ദിനേശ് എന്നിവരും പുണ്യം പൂങ്കാവനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

Keywords: 'Punyam Poonkavanam' cleaning programme at Sabarimala, IG P Vijayan's success story, Sabarimala Temple, News, Religion, Kerala.
Powered by Info News For You

Comments
Post a Comment