അയ്യപ്പജ്യോതിക്ക് പിന്നാലെ കണ്ണൂരും കാസര്‍കോട്ടും സി പി എം -ബി.ജെ.പി സംഘര്‍ഷം; വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്തു, ചക്കരപ്പാറ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന് നേരെ ബോംബേറ്, പലയിടത്തും വ്യാപക അക്രമം
കണ്ണൂര്‍/കാസര്‍കോട്: (www.kvartha.com 27.12.2018) ശബരിമല വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിക്ക് പിന്നാലെ കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ പലയിടങ്ങളിലും അക്രമമുണ്ടായി. വളപട്ടണത്ത് ചക്കരപ്പാറ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന് നേരെ ബോംബേറുണ്ടായി. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായാണ് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തത്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകുന്നേരം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് അയ്യപ്പജ്യോതി തെളിച്ചത്. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അയ്യപ്പജ്യോതിക്കു തീരുമാനമായത്.
ഇതിനു ബിജെപി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വനിതാ മതിലിനെ വര്‍ഗീയ മതിലെന്നു വിശേഷിപ്പിച്ച എന്‍എസ്എസ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുമെന്ന നിലപാടെടുത്തു. ഇതോടെ സര്‍ക്കാര്‍ നിലപാടിനു ബദലാണെന്ന രാഷ്ട്രീയമുഖം കൈവന്നു.
ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടന്ന പരിപാടിയില്‍ പതിനായിരക്കണക്കിനു പേരാണ് പങ്കെടുത്തത്. 765 കിലോമീറ്ററില്‍ ലക്ഷക്കണക്കിനു ഭക്തര്‍ അണിനിരന്നതായി സംഘാടകര്‍ അവകാശപ്പെട്ടു.
മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. അവര്‍ പ്രാര്‍ത്ഥനയോടെ പരസ്പരം ദീപങ്ങള്‍ കൈമാറി ചെരാതുകളില്‍ കൊളുത്തിയപ്പോള്‍ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് അയ്യപ്പജ്യോതി സഞ്ചരിക്കുന്ന പ്രതീതിയായി. ശബരിമലയിലെ യുവതീപ്രവേശത്തിനും സര്‍ക്കാര്‍ നിലപാടിനുമെതിരെ സമരം ചെയ്യുന്ന ശബരിമല കര്‍മസമിതിയായിരുന്നു സംഘാടകര്‍. കേരളത്തില്‍ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെയും തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കന്യാകുമാരി ത്രിവേണി സംഗമം വരെയുമായിരുന്നു അയ്യപ്പജ്യോതി.
അയ്യപ്പ ജ്യോതിക്ക് പിന്നാലെ പലയിടത്തും വ്യാപക അക്രമമാണ് നടന്നത്. ചെറുപുഴ പാടിയോട്ടുചാലില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടു. ബി.ജെ.പി പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റി അംഗം പാടിയോട്ടുചാല്‍ പട്ടുവം റോഡിലെ ടി.പി. മാധവന്റെ മകന്‍ അഭിനേഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിനാണ് തീയിട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയായിരുന്നു സംഭവം. തീ പടരുന്ന ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് തീ കെടുത്തിയതിനാല്‍ സമീപത്തുണ്ടായിരുന്ന കാര്‍ അഗ്‌നിക്കിരയാകാതെ മാറ്റുവാന്‍ കഴിഞ്ഞു.
പാടിയോട്ടുചാലില്‍ നിന്നും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ പോയ ബസ് ആക്രമിച്ച് തകര്‍ത്തു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പിലാത്തറ പുറച്ചേരിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്തു. കോളിയാടന്‍ ദാമോദരന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകര്‍ത്തത്. ദാമോദരന്റെ ഭാര്യ അയ്യപ്പജ്യോതി തെളിക്കല്‍ ചടങ്ങിന് പങ്കെടുത്തിരുന്നുവെന്ന് പറയുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
പുലര്‍ച്ചെ ഒന്നരയോടെയാണ് വളപട്ടണം അഴീക്കോട് ചക്കരപ്പാറ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന് നേരെ ബോംബെറിഞ്ഞത്. നേരത്തെ സി.പി.എമ്മിന്റെ വായനശാലയായി പ്രവര്‍ത്തിച്ച കെട്ടിടമാണിത്. സ്റ്റീല്‍ ബോംബാണ് എറിഞ്ഞതെന്ന് സംശയിക്കുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തും.
കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് മാവുങ്കാലില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് സംഭവം. മാവുങ്കാല്‍ കുതിരക്കാളി അമ്പലത്തിന്റെ ഗേറ്റിനടുത്ത് താമസിക്കുന്ന ദേവന്റെ വീട്ടിലേക്കാണ് ബോംബേറുണ്ടായത്. അക്രമി സംഘം എറിഞ്ഞ ബോംബുകളില്‍ ഒന്ന് വീടിന്റെ മുറ്റത്ത് വീണ് പൊട്ടിത്തെറിഞ്ഞു. മറ്റൊരു ബോംബ് ദേവന്റെ കാറിനടിയില്‍ പതിച്ചുവെങ്കിലും പൊട്ടാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീട്ടുകാര്‍ ഉടന്‍ തന്നെ വെള്ളമൊഴിച്ചു ബോംബ് നിര്‍വ്വീര്യമാക്കി. പൊട്ടാതെ കിടന്ന രണ്ടു ബോംബുകള്‍ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.
സംഭവമറിഞ്ഞു രാത്രി തന്നെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി പരിസര പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തി. അയ്യപ്പജ്യോതി കഴിഞ്ഞു മടങ്ങി പോവുകയായിരുന്ന ആര്‍.എസ്.എസ് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ദേവന്റെ പരാതി പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
മാവുങ്കാലിലെ സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള തുഷാര വാച്ച് വര്‍ക്‌സിന് നേരെയും അക്രമം ഉണ്ടായി. കരിഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയായിരുന്നു. രവീന്ദ്രന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Stones Pelted at Vehicles With Devotees Who Came to take part in Ayyappa Jyothi, Kannur, News, Politics, Religion, Sabarimala Temple, CPM, BJP, RSS, Stone Pelting, Bomb Blast, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment