ഉളിയത്തടുക്കയില്‍ സംഘര്‍ഷം ഒഴിവാക്കിയത് പോലീസിന്റെ സമയോചിത ഇടപെടല്‍; പ്രശ്‌നക്കാരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു, ചില പോലീസുകാര്‍ കട അടിച്ചു തകര്‍ത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തം, വ്യാപാരി ഹര്‍ത്താല്‍ പൂര്‍ണം

കാസര്‍കോട്: (www.kasargodvartha.com 17.12.2018) ഉളിയത്തടുക്കയില്‍ സംഘര്‍ഷം ഒഴിവാക്കിയത് പോലീസിന്റെ സമയോചിത ഇടപെടല്‍മൂലം. പ്രശ്‌നക്കാരെ പോലീസ് ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു. അതേസമയം ചില പോലീസുകാര്‍ കട അടിച്ചു തകര്‍ത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്. ഞായറാഴ്ച രാത്രിയാണ് ഉളിയത്തടുക്കയിലും എസ് പി നഗറിലും അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.

ഹിന്ദു സമാജോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാരായ യുവാക്കള്‍ ചെറുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടക്കമായത്. ഇതോടെ വിവരമറിഞ്ഞെത്തിയ പോലീസ് അക്രമി സംഘങ്ങളെ വിരട്ടിയോടിക്കുകയായിരുന്നു. ഹിന്ദു സമാജോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു സംഘം എസ് പി നഗറില്‍ ചൈനീസ് ഫാസ്റ്റ് ഫുഡ് കടയില്‍ കയറി ഭീഷണിപ്പെടുത്തിയതായും കടയടപ്പിക്കാന്‍ ശ്രമിച്ചതായും കടയുടമ പറയുന്നു. ഹോട്ടലിലെ സാധന സാമഗ്രികള്‍ സംഘം തകര്‍ക്കുകയും ചെയ്തു. സമീപത്തെ ബാര്‍ബര്‍ ഷോപ്പിലും സംഘം കയറി ഭീഷണിപ്പെടുത്തിയതായി ബാര്‍ബര്‍ ഷോപ്പ് തൊഴിലാളി പറയുന്നു. ഇതരസംസ്ഥാനക്കാരനായതിനാല്‍ തന്നെ ഒന്നും ചെയ്തില്ലെന്നാണ് ബാര്‍ബര്‍ ഷോപ്പ് തൊഴിലാളി പറയുന്നത്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് അക്രമികളെ ലാത്തിവീശി വിരട്ടിയോടിച്ചത്. എസ് പി നഗറില്‍ നിന്നും അക്രമി സംഘത്തെ ഓടിക്കുന്നതിനിടയില്‍ ഉളിയത്തടുക്കയിലെത്തിയ ചില എ ആര്‍ ക്യാമ്പിലെ പോലീസുകാര്‍ കടകള്‍ അടിച്ചു തകര്‍ത്തതായി വ്യാപാരികള്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കടകള്‍ അടച്ച് ഉളിയത്തടുക്കയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താല്‍ പൂര്‍ണമാണ്.

ഇസ്സത്ത് നഗറില്‍ ഒരു സംഘം ആരാധനാലയം ആക്രമിക്കാന്‍ ശ്രമിച്ചത് പ്രദേശവാസികള്‍ ചെറുക്കുകയും പോലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയുമായിരുന്നു. പോലീസ് ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ വലിയൊരു പ്രശ്‌നം തന്നെ ഉണ്ടാവുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മൂന്ന് കടകളിലാണ് പോലീസ് അക്രമം നടത്തിയതെന്നാണ് വ്യാപാരി നേതാക്കള്‍ പറയുന്നത്. അക്രമങ്ങള്‍ നടന്ന ഉളിയത്തടുക്കയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, മേഖല പ്രസിഡണ്ട് എ.എ. അസീസ്, ജില്ലാ സെക്രട്ടറി ടി എ ഇല്യാസ്, കാസര്‍കോട് യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി, മുനീര്‍ ബിസ്മില്ല എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്‌ക്കൊപ്പം ലീഗിന്റെ മറ്റു നേതാക്കളും ഉണ്ടായിരുന്നു.







(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Harthal, Uliyathaduka, Harthal in Uliyathadukka
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?