പീഡനക്കേസില്‍ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പോലീസുകാര്‍ ഞെട്ടി; ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളുടേതു മുതല്‍ മധ്യവയസ്‌കരായ സ്ത്രീകളുടേതു വരെയുള്ളവരുടെ നാല്‍പതിലധികം നഗ്‌നചിത്രങ്ങളും വീഡിയോകളും

കോട്ടയം : (www.kvartha.com 07.12.2018) പീഡനക്കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്ത പോലീസുകാര്‍ അയാളില്‍ നിന്നറിഞ്ഞ വിവരങ്ങള്‍ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. വൈക്കം, വെച്ചൂര്‍, മറ്റം, ജിത്തുഭവനില്‍ ജിന്‍സ് സജി(24) യുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയത്.

 പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളുടേതു മുതല്‍ മധ്യവയസ്‌കരായ സ്ത്രീകളുടേതു വരെയുള്ളവരുടെ നാല്‍പതിലധികം നഗ്‌നചിത്രങ്ങളും വീഡിയോകളുമാണ് ജിന്‍സിന്റെ ഫോണില്‍ പ്രത്യേക ഫയലായി സൂക്ഷിച്ചിരുന്നത്.

Man arrested immoral activities, Kottayam, News, Crime, Criminal Case, Police, Arrested, Mobile Phone, Kerala

ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശത്താക്കി പീഡിപ്പിച്ച കേസിലാണ് ജിന്‍സ് സജിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇങ്ങനെ പരിചയപ്പെടുന്ന പെണ്‍കുട്ടികളോടും യുവതികളോടും പ്രണയം നടിച്ച് ചാറ്റിങിലൂടെ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടും. ഇതു സൂക്ഷിച്ചു വയ്ക്കുന്ന ജിന്‍സ് പിന്നീട് ഇവരെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി ശാരീരിക ബന്ധം പുലര്‍ത്തുകയായിരുന്നു പതിവെന്ന് പോലീസ് അറിയിച്ചു.

30 ലധികം പെണ്‍കുട്ടികളെയാണ് ഇയാള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതെന്നും പോലീസ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ ചതിയില്‍പ്പെട്ട ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെക്കുറിച്ചുള്ള വിവരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓപ്പറേഷന്‍ ഗുരുകുലം ടീമിന് കൈമാറിയതോടെയാണ് പ്രതി പിടിയിലായത്. ജിന്‍സിന്റെ മൊബൈലിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ മറ്റേതെങ്കിലും ഫോണുകളിലേക്കോ കംപ്യൂട്ടറുകളിലേക്കോ പകര്‍ത്തിയോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി ജിന്‍സിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ചിത്രങ്ങളും വിഡിയോകളും പുറത്തുപോയിട്ടുണ്ടന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ ചതിയില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്. കൂടുതല്‍ തെളിവെടുപ്പിനായി ജിന്‍സിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അടുത്തദിവസം അപേക്ഷ നല്‍കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പെയിന്റിങ് തൊഴിലാളിയായ ജിന്‍സിന് കഞ്ചാവു വില്‍പനസംഘവുമായി ബന്ധമുണ്ടെന്നും എസ്‌ഐ എസ് ശ്യാംകുമാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested immoral activities, Kottayam, News, Crime, Criminal Case, Police, Arrested, Mobile Phone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?