അയ്യപ്പജ്യോതിയില്‍ നിന്നും ബി ഡി ജെ എസ് നേതാക്കള്‍ വിട്ടുനിന്നു; വിവരം ലഭിക്കാന്‍ വൈകിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: (www.kvartha.com 27.12.2018) വനിതാ മതിലിന് ബദലായി ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ നിന്നും ബി.ഡി.ജെ.എസ് നേതാക്കള്‍ വിട്ടുനിന്നു. അയ്യപ്പജ്യോതിയുടെ കാര്യം ബുധനാഴ്ച ഉച്ചയോടെ മാത്രമാണ് അറിയിച്ചതെന്നും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അയ്യപ്പജ്യോതിയെക്കുറിച്ച് സംഘാടകര്‍ തന്നോട് വ്യക്തമാക്കുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച വേറെ ജോലികള്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് കൂടിയാലോചനകള്‍ക്ക് സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത്. എന്‍.ഡി.എ സംഘടിപ്പിച്ച പരിപാടികള്‍ ആയതിനാലാണ് നേരത്തെ ശബരിമല വിഷയത്തിലെ സമരങ്ങളില്‍ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പരിപാടിയില്‍ പങ്കെടുക്കരുതെന്നോ പങ്കെടുക്കണമെന്നോ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിട്ടില്ലെന്നും എന്നാല്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ സമുദായ അംഗങ്ങള്‍ മുഴുവന്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇനി ആരെങ്കിലും അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിയാവുന്നത്രയും ആളുകളെ വനിതാ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തിന്റെ ശക്തി എന്താണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.
യോഗത്തിന്റെ 111 യൂണിയനുകളും ഏഴായിരത്തോളം ശാഖകളും വനിതാ മതിലിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. പരിപാടിയില്‍ ലക്ഷക്കണക്കിന് പേരെ അണിനിരത്തും. ലോകത്ത് ഇതുവരെ കാണാത്ത രീതിയിലുള്ള പരിപാടി ആയിരിക്കും സംഘടിപ്പിക്കുക. ഭ്രാന്താലയമായിരുന്ന കേരളത്തെ മനുഷ്യാലയമാക്കിയത് ശ്രീനാരായണ ഗുരുവിന്റെയും മറ്റ് നവോത്ഥാന നായകരുടെയും നേതൃത്വത്തിലാണ്. എന്നാല്‍ ഇപ്പോള്‍ ഇത് നശിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിലവിലുള്ള നവോത്ഥാന മൂല്യങ്ങളെ എങ്കിലും സംരക്ഷിക്കാന്‍ വേണ്ടിയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ അയ്യപ്പ ജ്യോതി തെളിയിച്ചത്. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടന്ന ജ്യോതി തെളിയിക്കലില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ജനസഞ്ചയം അണിനിരന്നു.
മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ തുടങ്ങി പ്രമുഖര്‍ വിവിധയിടങ്ങളില്‍ ജ്യോതിയുടെ ഭാഗമായി. സര്‍ക്കാരിന്റെ വനിത മതിലിനു ബദലായാണു ശബരിമല കര്‍മസമിതി അയ്യപ്പ ജ്യോതി പ്രഖ്യാപിച്ചത്. ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ ഇടങ്ങളില്‍ ജ്യോതിയുടെ ഭാഗമായപ്പോഴാണ് ബിഡിജെഎസ് ഇടഞ്ഞുനിന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BDJS stays away from 'Ayyappa Jyothi'; only informed at last moment, says Thushar Vellappally, Thiruvananthapuram, Politics, Religion, Sabarimala Temple, Trending, BDJS, BJP, RSS, Kerala.

Powered by Info News For You

Comments
Post a Comment