പന്തളത്ത് സംഘര്‍ഷം തുടരുന്നു; സിപിഎം നേതാവിന്റെ വീട് ആക്രമിച്ചു, മകന് വെട്ടേറ്റു
പത്തനംതിട്ട: (www.kvartha.com 11.12.2018) സിപിഎം നേതാവിന്റെ മകന് വെട്ടേറ്റു. പന്തളത്താണ് സംഭവം. പന്തളം ഏരിയാ സെക്രട്ടറി അഡ്വ. കെ ആര്‍ പ്രമോദിന്റെ മകന്‍ അര്‍ജുനനാണ് വെട്ടേറ്റത്. അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടുകയായിരുന്നു. പരിക്കേറ്റ അര്‍ജുനനെ പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമമുണ്ടായിരുന്നു. മൂന്ന് ബൈക്കുകളിലായി ഹെല്‍മറ്റ് ധരിച്ചെത്തിയ സംഘം കുന്നിക്കുഴിയിലുള്ള പ്രമോദ് കുമാറിന്റെ കൂടത്തിങ്കല്‍ വീടിന് നെരെ ആക്രമണം നടത്തുകയായിരുന്നു. അക്രമത്തിന് പിന്നില്‍ എസ് ഡി പി ഐ ആണെന്ന് സിപിഎം ആരോപിച്ചു.
മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ മുമ്പിലുള്ള മൂന്ന് ജനലുകളുടെ ഗ്ലാസ്സുകളും വീടിന്റെ ഉമ്മറവും അടിച്ച് തകര്‍ത്തു. ഈ സമയം അസുഖബാധിതനായ പ്രമോദ് കുമാറും ഭാര്യ രതിയും, മകന്‍ അര്‍ജുനനും വീടിനുള്ളില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അര്‍ജുനനെ അക്രമികള്‍ വെട്ടുകയായിരുന്നു.
പന്തളത്ത് ദിവസങ്ങളായി സംഘര്‍ഷം തുടരുകയാണ്. തിങ്കളാഴ്ച രാത്രി സി പി എം ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ പന്തളം ജംഗ്ഷന് സമീപമുള്ള ദക്ഷിണ മൊബൈല്‍ കട അടിച്ച് തകര്‍ത്തിരുന്നു. പ്രമോദ് കുമാറിന്റെ വീട് സി പി എം സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കമുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pathanamthitta, CPM, SDPI, Clash, Stabbed, Kerala, News, CPM Leader's son stabbed

Powered by Info News For You

Comments
Post a Comment