ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളുമായി മോഡി

ന്യൂഡല്‍ഹി: (www.kvartha.com 19.12.2018) ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യം ഏറെനാളായി കാത്തിരുന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരിക്കുന്നത്. രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്നാണ് പ്രധനമന്ത്രിയുടെ പ്രഖ്യാപനം. ചരക്ക് സേവന നികുതി (ജി.എസ്.ടി) ഘടനയില്‍ ഇളവു വരുത്തിയാണ് ഇത് സാധ്യമാക്കുകയെന്നും മുംബൈയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

'ജി.എസ്.ടി. പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. എന്നാല്‍ ഇന്നതില്‍ 55 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബര വസ്തുക്കള്‍ക്കു മാത്രമായി ചുരുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും' മോഡി പറഞ്ഞു.

 Narendra Modi Announced new project, New Delhi, News, Politics, Lok Sabha, Election, Declaration, Mumbai, Channel, National, GST

ജി.എസ്.ടി സംവിധാനം രാജ്യമെമ്പാടും ഏറക്കുറെ നിലവില്‍ വന്നുകഴിഞ്ഞു. അതിനെ സംരംഭകസൗഹൃദ നികുതിയായി മാറ്റുകയാണ് ലക്ഷ്യം. നിത്യോപയോഗസാധനങ്ങളുള്‍പ്പെടെ 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കും. ഏറെക്കാലമായി രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നികുതി പരിഷ്‌കാരമാണ് ജി.എസ്.ടിയെന്നും പ്രധാനമന്ത്രി അറിയിച്ചു.

വികസിതരാജ്യങ്ങളില്‍ ചെറിയ നികുതി പരിഷ്‌കാരംപോലും നടപ്പാക്കാന്‍ എളുപ്പമല്ല. ജി.എസ്.ടി. വന്നതോടെ വിപണിയില്‍ നിലവിലുണ്ടായിരുന്ന പല തടസങ്ങളും നീങ്ങിയതായും സമ്പദ് വ്യവസ്ഥ സുതാര്യമായി തീര്‍ന്നുവെന്നും മോഡി വ്യക്തമാക്കി. അഴിമതി സര്‍വവ്യാപിയായിരുന്ന ഇന്ത്യയില്‍ അതു തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Narendra Modi Announced new project, New Delhi, News, Politics, Lok Sabha, Election, Declaration, Mumbai, Channel, National, GST.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?