മധ്യപ്രദേശിലും തെലങ്കാനയിലും കോണ്‍ഗ്രസിന് മുന്നേറ്റം: ബി.ജെ.പി ക്യാമ്പില്‍ ആശങ്ക

(www.evisionnews.co) അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടണ്ണെല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ മധ്യപ്രദേശില്‍ മൂന്ന് സീറ്റില്‍ ബിജെപി ലീഡ് ചെയുന്നു. ഇവിടെ മൂന്നു സീറ്റിലാണ് കോണ്‍ഗ്രസും ലീഡ് ചെയുന്നത്. 230 സീറ്റകളാണ് മധ്യപ്രദേശിലുള്ളത്. 199 സീറ്റുള്ള രാജസ്ഥാനില്‍ രണ്ടു സീറ്റില്‍ ബിജെപി ലീഡ് ചെയുന്നു. അതേസമയം നാലു സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയുന്നു.
തെലങ്കാന കടുത്ത പോരാട്ടമാണ് കോണ്‍ഗ്രസും ടിആര്‍എസും തമ്മില്‍ നടക്കുന്നത് ഓരോ സീറ്റ് വീതം ഇരുവരും ലീഡ് ചെയുകയാണ്. ഛത്തീസ്ഗഢില്‍ ബിജെപി രണ്ടും കോണ്‍ഗ്രസ് മൂന്നും സീറ്റുകളിലാണ് ലീഡ് ചെയുന്നത്. മിസോറാമില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയുന്നു.
അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തങ്ങള്‍ക്ക് അനുകൂലമാകുന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന സുപ്രധാന തിരഞ്ഞെടുപ്പിലെ ഫലം ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കും. ജനവിധി വരുന്ന വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്നതിനാല്‍ ഫലം കേന്ദ്ര സര്‍ക്കാരിനും നിര്‍ണായകമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം എന്നീ സംസ്ഥങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമാണ് എണ്ണുന്നത്.
Powered by Info News For You
Comments
Post a Comment