സ്‌കൂട്ടറില്‍ ടൂറിസ്റ്റ് ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം

കളനാട്: (www.kasargodvartha.com 04.12.2018) വിദ്യാഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ടൂറിസ്റ്റ് ബസിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരം. ചൊവാഴ്ച രാവിലെ ഏഴരയോടെ കളനാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ് അപകടം.

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥി എടയാട്ടെ ജാന്‍ ഫിഷാനാണ് മരിച്ചത്. ഇതേ സ്‌കൂളിലെ എസ് എസ് എല്‍സി വിദ്യാര്‍ഥികളായ കൂളിക്കുന്നിലെ അര്‍ജ്ജുന്‍ രമേശ്(15), മുബഷിര്‍(15) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ ഉടന്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവും.


പാലക്കുന്നിലെ ട്യൂഷന്‍ സെന്ററിലേക്ക് പോകുയായിരുന്ന് വിദ്യാര്‍ഥികള്‍. കാസര്‍കോട് ഭാഗത്തേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുന്നിലേക്ക് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ജാന്‍ ഫിഷാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരവനടുക്കത്തെ സ്വകാര്യ സ്‌ക്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ കയറ്റാന്‍ പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.

പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ ഉടന്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kalanad, News, Accident, Student, Students, Injured, Dead, Scooter collides with tourist bus; Student dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?