'ഔട്ടായതിനു ബാറ്റ് അടിച്ചുതകര്‍ത്തു'; 'മൈതാനത്ത് താന്‍ വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ കോഹ്ലി മറ്റുളളവരോട് കാണിക്കുന്നത് ഇതാണ്'; ഇന്ത്യന്‍ ക്യാപ്റ്റനെ ട്രോളി ഓസിസ് മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ്
പെര്‍ത്ത്: (www.kvartha.com 24.12.2018) ഓസ്‌ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ക്രിക്കറ്റിനോളം തന്നെ വലിയ ചര്‍ച്ചാ വിഷയമായിരിക്കയാണ് ഇരു ടീമുകളിലെയും താരങ്ങളുടെ പെരുമാറ്റ രീതികള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ തുടങ്ങിയവരെല്ലാം ചര്‍ച്ചാ വിഷയമാണ്. ഇരു ടീമുകളിലെയും താരങ്ങളുടെ പെരുമാറ്റത്തെ ന്യായീകരിച്ചും വിമര്‍ശിച്ചുമെല്ലാം മുന്‍ താരങ്ങളും ആരാധകരും രംഗത്തുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ്.
പെര്‍ത്തിലെ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനത്തിലും നാലാം ദിനത്തിലും ഓസീസ് നായകന്‍ ടിം പെയ്‌നുമായുള്ള കോഹ്ലിയുടെ വാക്കേറ്റമാണ് രൂക്ഷമായ വിമര്‍ശനത്തിനിടയാക്കിയത്. നാലാം ദിനത്തില്‍ നായകന്‍മാരുടെ പെരുമാറ്റം അതിരുവിട്ടതോടെ രൂക്ഷ പരമാര്‍ശങ്ങളുമായി അംപയര്‍ ക്രിസ് ജെഫാനിക്കു തന്നെ ഇടപെടേണ്ടി വന്നു. നിങ്ങള്‍ നായകന്‍മാരാണെന്ന കാര്യം മറക്കരുതെന്നായിരുന്നു ക്രിസ് ജെഫാനി ഇരുവര്‍ക്കും നല്‍കിയ താക്കീത്.
കളിക്കളത്തില്‍ നായകന്‍മാര്‍ ഏറ്റുമുട്ടിയ സംഭവം ഓസീസ് മാധ്യമങ്ങള്‍ വളരെ ആഘോഷമാക്കിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യന്‍ നായകനെ പരിഹസിക്കുന്ന ഒരു വിഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് മാധ്യമപ്രവര്‍ത്തകനായ ഡെന്നിസ് ഫ്രീഡ്മാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോഹ്ലിക്കെതിരെ തിരിഞ്ഞത്.
'മൈതാനത്ത് താന്‍ വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ കോഹ്ലി മറ്റുളളവരോട് കാണിക്കുന്നത് ഇതാണ്' എന്ന ശീര്‍ഷകത്തോടെയാണ് വിഡിയോ ഡെന്നിസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിഡിയോ ഇങ്ങനെ:
ബോള്‍ ചെയ്യാനായി എത്തിയ ബോളര്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന്‍! ക്രീസിനു വെളിയിലാണെന്ന് മനസിലാക്കിയതോടെ ബൗള്‍ ചെയ്യാതെ സ്റ്റംപു ചെയ്യുന്നു. അംപയര്‍ വിക്കറ്റ് അനുവദിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായി പുറത്തായതിന്റെ അരിശത്തില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്ന താരം ബാറ്റ് നിലത്തടിച്ചു പൊട്ടിക്കുന്നു. അതിനുശേഷം പവലിയനില്‍ ചെന്ന് കസേര ചവിട്ടിത്തെറിപ്പിക്കുന്നതും വിഡിയോയിലുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Australian journalist mocks Virat Kohli- Here's why!, Australia, News, Cricket, Sports, Twitter, Criticism, Video, World.

Here's Virat showing everyone how to behave when things don't go your way on the field pic.twitter.com/w596J02n2V— Official BCCI Ambassador (@DennisCricket_) December 20, 2018
Powered by Info News For You

Comments
Post a Comment