ശബരിമല വിഷയത്തെ ചൊല്ലി നിയമസഭയില്‍ യു ഡി എഫ് അംഗങ്ങളുടെ സത്യാഗ്രഹം

തിരുവനന്തപുരം: (www.kvartha.com 03.12.2018) ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ യു.ഡി.എഫ് അംഗങ്ങളുടെ സത്യാഗ്രഹം. വി.എസ്. ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, എന്‍.ജയരാജ് എന്നീ മൂന്നുപേരാണ് സഭാകവാടത്തില്‍ സമരം തുടങ്ങിയത്.

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് സഭ ആരംഭിച്ചതുമുതല്‍ തന്നെ പ്രതിപക്ഷം ഇക്കാര്യത്തെ ചൊല്ലി ബഹളം തുടങ്ങിയിരുന്നു. സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യോത്തര വേള നിറുത്തിവച്ച് ശബരിമലവിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Three UDF MLAs to observe 'satyagraha' in front of assembly, Thiruvananthapuram, News, Politics, UDF, Assembly, BJP, Sabarimala Temple, Ramesh Chennithala, Chief Minister, Pinarayi vijayan, Religion, Kerala.

ഹൈക്കോടതി പോലും ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ ശബരിമലയില്‍ നിരോധനാജ്ഞ തുടരുകയാണെന്നായിരുന്നു ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങുന്നതിനാല്‍ നിങ്ങള്‍ ഇത് നേരത്തെ തുടങ്ങുമെന്ന് കരുതിയിരുന്നുവെന്ന മറുപടിയാണ് നല്‍കിയത്.

ആര്‍.എസ് എസുമായി പ്രതിപക്ഷം സഹകരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചപ്പോള്‍ ആര്‍.എസ്.എസ് സംഘടനയ്ക്ക് അന്നദാനത്തിന് സൗകര്യം ചെയ്തത് നിങ്ങളല്ലേയെന്നായിരുന്നു ചെന്നിത്തലയുടെ മറുചോദ്യം. ആര്‍.എസ്.എസിന് അക്രമം നടത്താന്‍ എല്ലാ സൗകര്യം ചെയ്തുകൊടുത്തത് സര്‍ക്കാരായിരുന്നുവെന്നും വത്സന്‍ തില്ലങ്കേരിയെ പോലെയുള്ളവരെ ശബരിമലയെ നിയന്ത്രിക്കാന്‍ സഹായിച്ചത് ആഭ്യന്തര വകുപ്പായിരുന്നുവെന്നും ചെന്നിത്തല തിരിച്ചടിച്ചു.

എന്നാല്‍ രണ്ടുതവണ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും സംസാരിച്ചതിന് ശേഷം വീണ്ടും മറുപടി പറയാന്‍ ചെന്നിത്തലയെ സ്പീക്കര്‍ അനുവദിച്ചില്ല. ചോദ്യോത്തര വേള ഒരു ചര്‍ച്ചാവേളയായി മാറ്റാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ കറുത്ത ബാനര്‍ ഉയര്‍ത്തി നടുത്തളത്തിലേക്കിറങ്ങി. അവര്‍ ബാനര്‍ കൊണ്ട് സ്പീക്കറുടെ മുഖം മറച്ചു.

അപ്പോഴേക്കും ഭരണപക്ഷത്തു നിന്ന് വി.എസ്. ജോയ്. എല്‍ദോ പി.എബ്രഹാം, എ.എന്‍. ഷംസീര്‍ എന്നിവര്‍ നടുത്തളത്തിലേക്ക് കുതിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഇവരെ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെടെ ഭരണപക്ഷത്തെ മുതിര്‍ന്ന അംഗങ്ങള്‍ പിന്തിരിപ്പിച്ചു. പ്രതിപക്ഷം അപ്പോള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു.

അപ്പോഴും ചോദ്യോത്തരം തുടങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ ചോദ്യോത്തര വേളയും ശൂന്യവേളയും നിറുത്തി നിയമനിര്‍മാണ നടപടി തുടങ്ങി. ഇ.പി.ജയരാജനും മേഴ്‌സിക്കുട്ടിയമ്മയും ബില്ലുകള്‍ അവതരിപ്പിച്ച ഉടന്‍ സഭ പിരിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Three UDF MLAs to observe 'satyagraha' in front of assembly, Thiruvananthapuram, News, Politics, UDF, Assembly, BJP, Sabarimala Temple, Ramesh Chennithala, Chief Minister, Pinarayi vijayan, Religion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?