മെഡിക്കല്‍ ലാബുകള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്നു; അംഗീകരിമില്ലാത്തവ അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തം, ആരോഗ്യ വകുപ്പ് നിഷ്‌ക്രിയം
ഉപ്പള: (www.kasargodvartha.com 29.12.2018) മെഡിക്കല്‍ ലാബുകള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്നു. അംഗീകാരമില്ലാത്ത നിരവധി ലാബുകളാണ് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന അനധികൃത ലാബുകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മഞ്ചേശ്വരത്തിനും കുമ്പളയ്ക്കും ഇടയിലാണ് നിരവധി ലാബുകള്‍ മുളച്ചുപൊങ്ങിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ അംഗീകാരമില്ലാതെയാണ് പല ലാബുകളും പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ലാബുകളില്‍ പരിശോധനയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ചില ആശുപത്രികളോടു ചേര്‍ന്നുള്ള ലാബുകള്‍ക്ക് അംഗീകാരമില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. പെട്ടിക്കടകളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഉപ്പളയിലെ ഒരു ലാബ് പ്രവര്‍ത്തിക്കുന്നത്. യൂറിന്‍ പരിശോധിക്കാന്‍ വരുന്നവര്‍ വീട്ടില്‍ നിന്ന് തന്നെ യൂറിന്‍ ശേഖരിച്ച് കൊണ്ടു വരണമെന്നാണ് ആവശ്യം. ആരോഗ്യ വകുപ്പിന്റെ ഒരു പരിശോധനയും ഇത്തരം ലാബുകളില്‍ നടക്കുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Lab technician, Top-Headlines, Complaint against Medical labs
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uppala, Lab technician, Top-Headlines, Complaint against Medical labs
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment