ക്രിക്കറ്റ് ഭാവി തുലാസില്‍, എന്നാല്‍ ഇനി ഇതൊന്ന് പരീക്ഷിക്കാം; പന്തില്‍ കൃത്രിമം കാണിച്ചതിന് പുറത്താക്കപ്പെട്ട കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് യോഗ പരിശീലകന്റെ വേഷത്തില്‍

സിഡ്‌നി:(www.kvartha.com 23/12/2018) മരപ്പണിക്ക് ഉപയോഗിക്കുന്ന സാന്‍ഡ് പേപ്പര്‍ കൊണ്ടു ക്രിക്കറ്റ് പന്ത് ഉരസി ബൗളിങ്ങിനു പാകപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചതിനു പുറത്താക്കപ്പെട്ട ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് മനസും ശരീരവും സാന്‍ഡ്‌പേപ്പര്‍ ഇട്ടപോലെ വെടിപ്പാക്കാന്‍ യോഗയിലേക്ക്. യോഗ നല്ലവണ്ണം അറിയാവുന്ന ബാന്‍ക്രോഫ്റ്റ് ഇപ്പോള്‍ യോഗ പരിശീലകന്റെ വേഷത്തിലാണ് . വേണ്ടി വന്നാല്‍ ഇനി കരിയര്‍ യോഗ പരീശീലകനിലേക്കു മാറ്റാനും ബാന്‍ക്രോഫ്റ്റ് ആഗ്രഹിക്കുന്നു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം. കേപ്്ടൗണില്‍ ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിനു മൂന്നു താരങ്ങള്‍ കുടുങ്ങുകയായിരുന്നു. ഓസീസ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണറായിരുന്ന കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ് തെറ്റുകാരെന്നു കണ്ടെത്തിയത്. ബാന്‍ക്രോഫ്റ്റിനെ ഒന്‍പത് ു മാസത്തേക്കും മറ്റു രണ്ടു പേരെ ഒരു വര്‍ഷത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയായിരുന്നു.

News, Sports, Cricket, World, Yoga, Press meet,Bancroft reveals he almost gave up cricket for yoga


വിലക്കിന്റെ കാലാവധി തീരാന്‍ ഇനിയും കുറച്ച് മാസങ്ങള്‍ ബാക്കിനില്‍ക്കെ സംഭവത്തില്‍ താന്‍ തീര്‍ത്തും നിരപരാധിയാണെന്ന് സ്മിത്ത് വ്യക്തമാക്കി. കേപ് ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചത് തന്റെ അറിവോടെയല്ലെന്നും അത്തരമൊരു ഗൂഡാലോചന നടന്നിട്ടുണ്ടെങ്കില്‍ അതില്‍ പങ്കാളിയല്ലെന്നും സ്മിത്ത് വ്യക്തമാക്കി. ടീമിന്റെ ക്യാപ്റ്റനായിട്ടു കൂടി അത്തരമൊരു സംഭവം തടയാന്‍ സാധിക്കാത്തതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 29നു ശേഷം ആദ്യമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍വെച്ചായിരുന്നു ഈ വെളിപ്പെടുത്തല്‍.

അന്നു അങ്ങനെയൊരു സംഭവം നടക്കാന്‍ പോവുമ്‌ബോള്‍ തടയാന്‍ കഴിയാതിരുന്നത് നായകനെന്ന നിലയില്‍ തന്റെ പരാജയമാണ്. അരുത്താത് എന്തോ നടക്കാന്‍ പോവുന്നതായി ടെസ്റ്റിനിടെ ഡ്രസിങ് റൂമില്‍ വച്ചു തോന്നിയിരുന്നു. അതു പോലെ തന്നെ കളിയില്‍ സംഭവിക്കുകയും ചെയ്തയായി സ്മിത്ത് വിശദമാക്കി. വിലക്ക് നേരിട്ട ശേഷം മാധ്യമങ്ങല്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sports, Cricket, World, Yoga, Press meet,Bancroft reveals he almost gave up cricket for yoga


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?