ജസീമിന്റെ മരണം: കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി എസ് പി ഓഫീസ് മാര്‍ച്ച് നടത്തി
കാസര്‍കോട്: (www.kasargodvartha.com 24.12.2018) കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന് മുഹമ്മദ് ജസീമിന്റെ (15) മരണം കൊലപാതകമാണെന്നും ജസീമിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി എസ് പി ഓഫീസ് മാര്‍ച്ച് നടത്തി. 2018 മാര്‍ച്ച് ഒന്നിനാണ് ജസീം വീട്ടില്‍ നിന്നും പോയത്. പിന്നീട് മാര്‍ച്ച് അഞ്ചിന് കളനാട് റെയില്‍വേ മേല്‍പാലത്തിന് സമീപത്ത് പുല്ലിട്ട് നിറച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ജസീം ട്രെയിന്‍ തട്ടി മരിച്ചതായാണ് കണ്ടെത്തിയത്. എന്നാല്‍ ജസീമിന്റെ മരണം കൊലപാതകമാണെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്നുമാവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് പി ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.
മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആക്ഷന്‍ കമ്മിറ്റ ചെയര്മാന് സൈഫുദ്ദീന് കെ മാക്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ താജുദ്ദീന് പടിഞ്ഞാര്‍ സ്വാഗതം പറഞ്ഞു. മൊയ്തീന് കുഞ്ഞി കളനാട്, കബീര്‍ മാങ്ങാട്, ഉസ്മാന്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഹമീദ് ചാത്തങ്കൈ, അഷ്റഫ് ഇംഗ്ലീഷ്, ബഷീര്‍, ആഇശത്ത് ജുമൈല, മോഹനന് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Investigation, Action Committee, Jaseem's death; Action committee SP office march conducted
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment