പോലീസുകാര്‍ക്ക് നടുറോഡില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം
തിരുവനന്തപുരം (www.evisionnews.co): ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ചു. എസ്.എ.പി ക്യാമ്പിലെ പോലീസുകാരായ വിനയചന്ദ്രന്‍, ശരത് എന്നിവര്‍ക്കാണ് പാളയം യുദ്ധസ്മാരകത്തിന് സമീപം വെച്ച് ബുധനാഴ്ച വൈകീട്ട് മര്‍ദനമേറ്റത്.
സിഗ്‌നല്‍ തെറ്റിച്ച ബൈക്ക് തടഞ്ഞതിനാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസുകാരെ മര്‍ദിച്ചത്. അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സ്ഥലത്തെത്തിയ എസ്.എഫ്.ഐ നേതാക്കള്‍ ഇവരെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. യൂണിഫോമിലായിരുന്ന പോലീസുകാരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നത് സഹപ്രവര്‍ത്തകരായ പോലീസുകാരും നാട്ടുകാരും നോക്കിനില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Powered by Info News For You

Comments
Post a Comment