ബി ജെ പിയുടെ സെക്രട്ടറി മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസിന് നേരെ കല്ലേറ്, സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്ക്; എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തക കുഴഞ്ഞുവീണു

തിരുവനന്തപുരം: (www.kvartha.com 10.12.2018) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരഹാര സത്യാഗ്രഹമനുഷ്ടിക്കുന്ന എ.എന്‍.രാധാകൃഷ്‌ന്റെ ജീവന്‍ രക്ഷിക്കുന്നതിന് ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഇതിനിടെ ചിതറി ഓടിയ പ്രവര്‍ത്തകര്‍ പിന്നീട് പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വീണ്ടും സംഘടിച്ചെത്തുകയായിരുന്നു. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. നിരവധി സ്ത്രീകളും സമരത്തിനെത്തിയിട്ടുണ്ട്.

Conflict BJP secretariat march on Sabarimala Issues, Sabarimala Temple, News, Politics, Religion, Trending, March, BJP, Police, Protesters, Kerala

പോലീസിന് നേര്‍ക്കുണ്ടായ കല്ലേറില്‍ സമരത്തിനെത്തിയ സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളെ മുന്‍നിര്‍ത്തി നടത്തിയ സമരത്തിനിടെ പ്രവര്‍ത്തകര്‍ പോലീസിനുനേരെ കസേരകളും കുപ്പികളഉം വലിച്ചെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

ഇതിനിടെ പോലീസിന്റെ കണ്ണീര്‍വാതക പ്രയോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തക കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സമരത്തിന് സമീപമായിരുന്നു ബിജെപിയുടെ സമരവും. വലിയ രീതിയിലുള്ള പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

അതിനിടെ എ.എന്‍.രാധകൃഷ്ണന്റെ നിരഹാര സത്യാഗ്രഹം തിങ്കളാഴ്ച ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. ആരോഗ്യ നില വഷളായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Conflict BJP secretariat march on Sabarimala Issues, Sabarimala Temple, News, Politics, Religion, Trending, March, BJP, Police, Protesters, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?