ലീന മരിയ പോളിന് പോലീസ് സുരക്ഷയില്ല; ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി
കൊച്ചി: (www.kvartha.com 20.12.2018) ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്ന് നടി ലീന മരിയ പോള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നടിക്ക് പോലീസ് സുരക്ഷയില്ല, പകരം സ്വന്തം നിലയില്‍ സുരക്ഷ ഉറപ്പാക്കാമെന്ന സര്‍ക്കാര്‍ നിലപാട് നടി അംഗീകരിച്ചു.
നേരത്തെ, ലീന മരിയ പോള്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവില്‍ ഉണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഡിസംബര്‍ 15ന് വൈകിട്ടാണ് പനമ്പിള്ളി നഗറിലെ നെയില്‍ ആര്‍ട്ടിസ്ട്രി എന്ന പാര്‍ലറിനു നേരെ ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാതര്‍ വെടിവച്ചത്.
നവംബര്‍ മൂന്നിന് അധോലോക സംഘത്തലവന്‍ രവി പൂജാരിയുടെ നിര്‍ദേശ പ്രകാരമാണെന്ന് വ്യക്തമാക്കി ഒരാള്‍ ഫോണില്‍ വിളിച്ച് 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് പലതവണ ഭീഷണി കോള്‍ വന്നുവെന്നും ലീനയുടെ ഹര്‍ജിയില്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബ്യൂട്ടിപാര്‍ലറിനു നേരെയുള്ള വെടിവയ്‌പ്പെന്നും തനിക്കും സ്ഥാപനത്തിനും പോലീസ് സംരക്ഷണം വേണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
സ്ഥാപനത്തിനുനേരെ വെടിവെയ്പ് നടക്കുമ്പോള്‍ നടി സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നേരത്തെ നടിക്കും ഭര്‍ത്താവിനും നേരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: High court rejects police protection to actress Leena Maria Paul, Kochi, News, Protection, High Court of Kerala, Bike, Phone call, Threatened, Kerala, Actress.

Powered by Info News For You

Comments
Post a Comment