ഫ്രഞ്ചുകാരനെ ബാഡ്മിന്റണ്‍ കളിച്ചു 'വീഴ്ത്തി' കാസര്‍കോട്ടുകാരി: ഒരു വര്‍ഷത്തിന് ശേഷം പ്രണയം പൂവണിഞ്ഞു


കാസര്‍കോട് (www.evisionnews.co): ഫ്രഞ്ചുകാരന്‍ അലക്സാണ്ടര്‍ പെര്‍സനും കാസര്‍കോട്ടുകാരി അപൂര്‍വ്വ ഷാന്‍ബോഗിനും ഇത് പ്രണയ സാഫല്യം. സിംഗപ്പൂരില്‍ പഠനത്തിനിടയില്‍ കണ്ടുമുട്ടിയ അലക്സാണ്ടര്‍ കാസര്‍കോട് കുഡ്‌ലു സ്വദേശിയായ അപൂര്‍വയുടെ കഴുത്തില്‍ മിന്നുകെട്ടി. ഒരു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലണ് ഇരുവരും വിവാഹിതരായത്. കുഡ്ലുവിലെ വിദ്യാനഗര്‍ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച രാവിലെ ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്.

അപൂര്‍വയും അലക്സാണ്ടറും സിംഗപ്പൂരില്‍ വച്ചാണ് പ്രണയത്തിലാകുന്നത്. എന്‍ജിനീയറിങ്ങിനുശേഷം എം.ബി.എ. പഠനത്തിനായാണ് അപൂര്‍വ സിംഗപ്പൂരിലെത്തിയത്. എഞ്ചിനീയറിങിന് ശേഷമാണ് അലക്സാണ്ടറും എം.ബി.എ. പഠനത്തിനായി സിംഗപ്പൂരിലെത്തിയത്. അപൂര്‍വയുടെ കോളജിന്റെ സമീപത്തായിരുന്നു അലക്സാണ്ടറും പഠിച്ചിരുന്നത്. രണ്ടുപേരും കോളജിലെ ബാഡ്മിന്റണ്‍ കളിക്കാരായിരുന്നു. അപൂര്‍വയുടെ കോളജില്‍ ബാഡ്മിന്റണ്‍ മത്സരത്തിനായി അലക്സാണ്ടര്‍ എത്തിയിരുന്നു. അപൂര്‍വയും കോളജിന്റെ കുപ്പായമണിഞ്ഞ് കളത്തിലിറങ്ങിയിരുന്നു. ഇരുവരും തമ്മില്‍ നടന്ന മത്സരത്തില്‍ വിജയം അപൂര്‍വക്കായിരുന്നു. കളിക്കളത്തിലെ ആരാധനയാണ് ഇവരെ പ്രണയത്തിലേക്കും ജീവിതത്തിലേക്കും എത്തിച്ചത്. ഇരുവരും കഴിഞ്ഞ ആറ് മാസമായി കൊച്ചിയിലെ ഫ്രഞ്ച് കമ്പനിയായ ടി.എന്‍.പിയില്‍ എഞ്ചിനീയര്‍മാരാണ്. കുഡ്‌ലു ഗ്രീന്‍ഫീല്‍ഡില്‍ ഡോ. കെ.കെ ഷാന്‍ബോഗിന്റെയും വിജയ ലക്ഷ്മിയുടെയും മകളാണ് അപൂര്‍വ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?