അയോദ്ധ്യയില്‍ ക്ഷേത്രം നിര്‍മിച്ചിട്ടല്ല രാമരാജ്യം ഉണ്ടക്കേണ്ടത്, അവിടെ സര്‍വ്വകലാശാല നിര്‍മ്മിച്ച് ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ഇന്ത്യന്‍, വിദേശീയര്‍ എന്ന വേര്‍തിരിവില്ലാതെ പഠിപ്പിക്കൂ; അതിലൂടെയാവണം രാമരാജ്യം ഉണ്ടാവേണ്ടത്: മനീഷ് സിസോദിയ

ന്യൂഡല്‍ഹി: (www.kvartha.com 03.12.2018) അയോദ്ധ്യയില്‍ ക്ഷേത്രം നിര്‍മിച്ചിട്ടല്ല രാമരാജ്യം ഉണ്ടക്കേണ്ടതെന്നും പകരം അവിടെ സര്‍വ്വകലാശാല നിര്‍മ്മിക്കണമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സര്‍വകലാശാല നിര്‍മിച്ച് ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ഇന്ത്യന്‍, വിദേശീയര്‍ എന്ന വേര്‍തിരിവില്ലാതെ പഠിപ്പിക്കൂ. അപ്പോള്‍ അറിയാതെ തന്നെ രാമരാജ്യം ആയിമാറുമെന്നും അദ്ദേഹം പറഞ്ഞു.
New Delhi, News, Ayodhya, University at disputed Babri Masjid site? Manish Sisodia believes education will usher in 'Ram Rajya', not temples

ഹിന്ദു-മുസ്ലിം സംഘടനകളുടെ അഭിപ്രായ സമന്വയമുണ്ടാക്കി അവിടെ സര്‍വ്വകലാശാല പണിയണം. വിദ്യാഭ്യാസം കൊണ്ടുമാത്രമേ ഇന്ത്യയിലെ ജാതിരാഷ്ട്രീയത്തെ തുടച്ചു നീക്കാനാവൂ. ജപ്പാന്‍ യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ ഉണ്ടായിരുന്ന സമയത്താണ് ഹൈഡ്രജന്‍ ഉപയോഗിച്ച് എങ്ങനെ വാഹനമോടിക്കാം എന്ന പുതിയ ആശയത്തെ കുറിച്ച് ജനങ്ങള്‍ ചര്‍ച്ച ചെയ്തത്. അതേദിവസം നമ്മള്‍ ട്വിറ്ററില്‍ ഭഗവാന്‍ ഹനുമാന്റെ ജാതിയെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ഇത് ദൗര്‍ഭാഗ്യകരമാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ നമുക്ക് ഇവയെ മറികടക്കാന്‍ കഴിയൂ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, News, Ayodhya, University at disputed Babri Masjid site? Manish Sisodia believes education will usher in 'Ram Rajya', not temples 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?