സിഖ് വിരുദ്ധകലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി: സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ്
ന്യൂഡല്‍ഹി: (www.kvartha.com 17-12-2018) സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ്. സിഖ് വിരുദ്ധ കലാപത്തില്‍ ശിക്ഷിക്കപ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ആദ്യത്തെയാളാണ് സജ്ജന്‍ കുമാര്‍. ഡിസംബര്‍ 31ന് പോലീസില്‍ കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സജ്ജന്‍ കുമാറിനോട് ഡല്‍ഹി വിടരുതെന്നും നിര്‍ദ്ദേശമുണ്ട്. ഡല്‍ഹി ഹൈക്കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
1984 നവംബര്‍ ഒന്നിന് രാജ് നഗറിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തുകയും സമീപത്തെ ഗുരുദ്വാര തീയിടുകയും ചെയ്ത കേസിലാണ് സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. വെല്ലുവിളികള്‍ ഉണ്ടായാലും ഒടുവില്‍ സത്യം ജയിക്കുമെന്ന് കോടതി പറഞ്ഞു. ജഗദീഷ് കൗര്‍, നിര്‍പ്രീത് കൗര്‍ എന്നിവരാണ് കേസിലെ വാദികള്‍.
34 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലുണ്ടായിരിക്കുന്ന വിധി പ്രസ്താവന സിഖ് വിരുദ്ധ കലാപക്കേസുകളില്‍ കക്ഷി ചേര്‍ന്നിട്ടുള്ള നൂറുകണക്കിനാളുകള്‍ക്ക് ആശ്വാസമാണ്. ഒക്ടോബര്‍ 31ന് അംഗരക്ഷകന്റെ വെടിയേറ്റ് മരിച്ച ഇന്ദിരാ ഗാന്ധിയുടെ കൊലയ്ക്ക് പ്രതികാര നടപടിയെന്ന നിലയിലാണ് ആയിരക്കണക്കിന് സിഖുകാര്‍ വിവിധയിടങ്ങളില്‍ ആക്രമിക്കപ്പെട്ടത്. മൂവായിരത്തോളം സിഖുകാരാണ് തുടര്‍ന്നുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Congress leader Sajjan Kumar was found guilty in the 1984 anti-Sikh riots today and sentenced to jail "for the remainder of his natural life" by the Delhi High Court, which cancelled an earlier court order acquitting him of charges in what the judges called "genocide".
Keywords: National, Sajjan Kumar, Sikh Riot

Powered by Info News For You

Comments
Post a Comment