ശബരിമലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം:(www.kvartha.com 04/12/2018) ശബരിമലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്. യുവതികള്‍ക്കായി ശബരിമലയില്‍ നിലവില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് പരിമിതികളുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു.

നാല് യുവതികള്‍ സംരക്ഷണം തേടി കോടതില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇത്തരമൊരു നിലപാട് അറിയിച്ചിരിക്കുന്നത്. അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും ഒപ്പം മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നത് വരെ സാവകാശം വേണമെന്നും ദേവസ്വം ബോര്‍ഡ് അറിയിക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഉന്നതതല സമിതിക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.

News, Thiruvananthapuram, Kerala, Sabarimala, Devaswam board, Devaswam board on Sabarimala master plan

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Sabarimala, Devaswam board, Devaswam board on Sabarimala master plan 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?