കര്‍ണാടകയില്‍ മന്ത്രിസഭ വികസനം; എട്ട് കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിമാരായി; രണ്ട് പേരുടെ മന്ത്രിക്കസേര തെറിച്ചു
ബംഗലൂരു: (www.kvartha.com 22-12-2018) കര്‍ണാടകയില്‍ മന്ത്രിസഭ വികസനം. എട്ട് മന്ത്രിമാരെയാണ് പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ എട്ട് പേരും സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. ജെഡിയു കോണ്‍ഗ്രസ് സര്‍ക്കാര്‍ ആറ് മാസം പിന്നിടുന്നതിനിടയിലാണ് മന്ത്രിസഭ വികസനം.
എട്ട് പേര്‍ക്ക് മന്ത്രിസഭയിലേയ്ക്ക് പ്രവേശനം ലഭിച്ചപ്പോള്‍ നിലവിലെ രണ്ട് മന്ത്രിമാര്‍ക്ക് കസേര തെറിച്ചു. രമേഷ് ജര്‍കിഹോളി, ആര്‍ ഷങ്കര്‍ എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. രാജ്ഭവനിലെ ഗ്ലാസ് ഹൗസില്‍ കനത്ത സുരക്ഷയ്ക്കിടയിലാണ് മന്ത്രിമാര്‍ സത്യപ്രതിജ് ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.
സതീഷ് ജര്‍കിഹോളി, എം ബി പാട്ടീല്‍, സി എസ് ഷിവാലി, എം ടി ബി നാഗരാജ്, ഇ തുകരം, പിടി പരമേശ്വര്‍ നായിക്, റഹീം ഖാന്‍, ആര്‍ ബി തിമ്മാപൂര്‍ എന്നിവരാണ് പുതുതായി സ്ഥാനമേറ്റ മന്ത്രിമാര്‍. ഇവരില്‍ ഏഴ് പേരും വടക്കന്‍ ബംഗലൂരുവില്‍ നിന്നുള്ളവരാണ്.
മന്ത്രിസ്ഥാനം നഷ്ടമായ രമേഷ് ജര്‍കിഹോളിയുടെ സഹോദരനാണ് പുതുതായി സ്ഥാനമേറ്റ സതീഷ് ജര്‍കിഹോളി. രമേഷ് ബിജെപി വൃത്തങ്ങളുമായി അടുത്ത് കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. പാര്‍ട്ടി യോഗങ്ങളിലോ ക്യാബിനറ്റ് മീറ്റിംഗുകളിലോ ഇയാള്‍ പങ്കെടുത്തിരുന്നില്ല. കര്‍ണാടകയില്‍ പാര്‍ട്ടി ചുമതല വഹിക്കുന്ന എ ഐ സിസി അംഗം കെസി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസഭ പുനസംഘടനയുമായി മുന്നോട്ട് പോകാന്‍ രാഹുല്‍ ഗാന്ധിയും സമ്മതം മൂളിയതോടെ കാര്യങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Bengaluru: Karnataka chief minister HD Kumaraswamy Saturday expanded his six-month old cabinet, inducting eight members from its coalition partner Congress. Two ministers — Ramesh Jarkiholi (Municipal Administration) and R Shankar (Forest and Environment) — were dropped.
Tags : Congress, CS Shivalli, HD Kumaraswamy, JD(S), Karnataka, Karnataka Cabinet Expansion, NewsTracker, Rahul Gandhi

Powered by Info News For You

Comments
Post a Comment