ജെയിംസ് ഔട്ട്; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസിനെ നീക്കി

കൊച്ചി: (www.kvartha.com 18.12.2018) കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് മുഖ്യപരിശീലക സ്ഥാനത്തുനിന്നും ഡേവിഡ് ജെയിംസിനെ പുറത്താക്കി. 12 മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത്. കൂടാതെ അഞ്ച് തോല്‍വികളും ആറ് സമനിലകളുമാണ് ഇതുവരെയുള്ള സമ്പാദ്യം.

കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഇതും ജെയിംസിന് തിരിച്ചടിയാവുകയായിരുന്നു. ജെയിംസുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് മാനേജ്‌മെന്റ് പുറത്തുവിട്ടു.

കഴിഞ്ഞ സീസണില്‍ തുടരെ തോല്‍വി നേരിട്ട സാഹചര്യത്തില്‍ പരിശീലകനായിരുന്ന റീന്‍ മ്യൂളസ്റ്റീനെ പുറത്താക്കി ആദ്യ സീസണിലെ ബ്ലാസ്റ്റേഴ്‌സ് ഗോളിയും മാനേജറും കൂടിയായ ജെയിംസിനെ കൊണ്ടുവരികയായിരന്നു. തുടര്‍ന്ന് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചതോടെയാണ്, ഈ സീസണിലും ചുമല നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ടീമിന്റെ പ്രകടനം ഓരോ മത്സരം തോറും മോശമായിക്കൊണ്ടിരിക്കുകയായിരുന്നു.

ജനുവരിയില്‍ ക്ലബിന്റെ ചുമതലയേറ്റ ജെയിംസ് ഒരു വര്‍ഷം തികയും മുമ്പാണ് ക്ലബ് വിടുന്നത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ജെയിംസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നാല് വര്‍ഷത്തെ കാരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.


Keywords: Kerala Blasters form out: David James out, Kerala, India, National, News, Sports, Football, ISL, Kerala Blasters, 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?