ചരിത്ര അബദ്ധം പ്രസംഗിച്ചതിനെ ന്യായീകരിക്കാനില്ല; തെറ്റ് ഏറ്റുപറഞ്ഞ് പി കെ ഫിറോസ്
പാലക്കാട്:(www.kvartha.com 12/12/2018) ചരിത്ര അബദ്ധം പ്രസംഗിച്ചതിനെ ന്യായീകരിക്കാനില്ല. തെറ്റ് ഏറ്റുപറഞ്ഞ് യുവജനയാത്രക്കിടെ വസ്തുതാവിരുദ്ധമായ പ്രസംഗം നടത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് രംഗത്ത്. അബദ്ധ പ്രസംഗം വാര്‍ത്തയായതിനെ തുടര്‍ന്ന് തനിക്കെതിരെ വന്ന ട്രോളുകളും മറ്റും ആസ്വദിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തെറ്റ് ഏറ്റുപറഞ്ഞ് പോസ്റ്റ് ചെയ്തത്.
''തെറ്റുകള്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാന്‍ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ശ്രീ പെരുംപത്തൂര്‍ എന്നതിന് പകരം കോയമ്പത്തൂര്‍ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്. തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അത് കൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നു''. ഫിറോസ് പറഞ്ഞു.
യുവജന യാത്രയില്‍ ഇത് വരെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സഖാക്കള്‍ ഉത്തരം തന്നില്ലെങ്കിലും പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ് കാണാം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)''തെറ്റുകള്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാന്‍ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ശ്രീ പെരുംപത്തൂര്‍ എന്നതിന് പകരം കോയമ്പത്തൂര്‍ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്. തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അത് കൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നു''. ഫിറോസ് പറഞ്ഞു.
യുവജന യാത്രയില്‍ ഇത് വരെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സഖാക്കള്‍ ഉത്തരം തന്നില്ലെങ്കിലും പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ് കാണാം
Keywords: News, Palakkad, Kerala, Facebook, Social Network, PK Firoz confesses the mistake
Powered by Info News For You

Comments
Post a Comment