നഗരപരിസരത്തെ കാടുമൂടി സ്ഥലത്ത് അജ്ഞാത മൃതദേഹം
കാസര്‍കോട് (www.evisionnews.co): നഗരപരിസരത്തെ കാടുമൂടി സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. കാസര്‍കോട് പ്രസ് ക്ലബിന് സമീപം കാടുമൂടിയ സ്ഥലത്തെ മരത്തിലാണ് 40വയസ് തോന്നിക്കുന്ന മൃതദേഹം കാണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കളിക്കാനെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഉടന്‍ പരിസരവാസികളോട് സംഭവം പറയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment