കുഷ്ഠരോഗികളെ തേടി ആരോഗ്യവകുപ്പ് വീടുകളിലേക്ക്: 'അശ്വമേധ'ത്തിന് ജില്ലയില്‍ അഞ്ചിന് തുടക്കം

Image result for kushta rogam

കാസര്‍കോട് (www.evisionnews.co): കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിയായ 'അശ്വമേധ'ത്തിന് ജില്ലയില്‍ അഞ്ചിന് തുടക്കമാകും. രാവിലെ 8.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ പരിശോധിക്കുന്നതോടെ ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാകും. ഈ ദിവസംതന്നെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും അധ്യക്ഷന്മാരുടെയും വീടുകളിലെത്തി പഞ്ചായത്ത്തല പരിപാടികള്‍ക്കും തുടക്കമാകുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. 

നാളെ മുതല്‍ ഈമാസം 18വരെ ജില്ലയിലെ എല്ലാ വീടുകളിലുമെത്തി പരിശോധന നടത്തും. ജില്ലയില്‍ നാലുകുട്ടികള്‍ക്കു നിലവില്‍ കുഷ്ഠരോഗം കണ്ടെത്തി ചികിത്സ നല്‍കുന്നുണ്ട്. കുട്ടികളില്‍ രോഗം കണ്ടെത്തുന്നത് ഗുരുതരമായ സ്ഥിതിവിശേഷണമാണ്. പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ മുഖേന വീടുകളില്‍ സന്ദര്‍ശനം നടത്തി കുഷ്ഠരോഗ സംബന്ധമായ ത്വക്ക് പരിശോധന നടത്താനാണ് നിര്‍ദേശം. രാവിലെയും വൈകിട്ടുമാകും പരിശോധന. ഒരു ആശ പ്രവര്‍ത്തക അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകയും ഒരു പുരുഷ സന്നദ്ധ പ്രവര്‍ത്തകനും അടങ്ങുന്നതാണ് ഒരു ടീം. കാസര്‍കോട് ജില്ലയില്‍ ഇത്തരത്തില്‍ 1297 ടീമുകളെ പ്രവര്‍ത്തനത്തിനായി തയാറാക്കിയിട്ടുണ്ട്. സംഘത്തെ സൂപ്പര്‍വൈസ് ചെയ്യുന്നതിനും ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംശയമുള്ളവരെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കാനും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരെയും പബ്ലിക് ഹെല്‍ത്ത് നഴ്സ്മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്ടെത്തുന്ന കുഷ്ഠരോഗികള്‍ക്ക് ആവശ്യമായ ചികിത്സ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും ലഭ്യമാക്കും. 

കുഷ്ഠരോഗം ആരംഭത്തില്‍തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ കഴിഞ്ഞാല്‍ രോഗംമൂലമുള്ള അംഗവൈകല്യം വരുന്നത് തടയുവാന്‍ കഴിയുമെന്നു കലക്ടര്‍ പറഞ്ഞു. ഏതുഘട്ടത്തില്‍ കണ്ടുപിടിച്ചാലും രോഗം പൂര്‍ണമായി ചികിത്സിച്ചു മാറ്റാനാകും. ഈ പരിപാടിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത്തല ഇന്റര്‍സെക്ടറല്‍ മീറ്റിംഗുകള്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, പരിശീലനപരിപാടികള്‍ തുടങ്ങിയ വിവിധതരം ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ടെന്നും ഈ മഹായജ്ഞത്തില്‍ എല്ലാവരും പങ്കാളിയായി പരിപാടി വിജയിപ്പിക്കണമെന്നും കലക്ടര്‍ പറഞ്ഞു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?