രാജസ്ഥാനില്‍ ബി ജെ പിയെ വേരോടെ പിഴുതെറിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: (www.kvartha.com 11.12.2018) രാജസ്ഥാനില്‍ ബി ജെ പിയെ വേരോടെ പിഴുതെറിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 198 സീറ്റുകളിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസാണു ലീഡു ചെയ്യുന്നത്. ബിജെപി രണ്ടാം സ്ഥാനത്തുണ്ട്. കോണ്‍ഗ്രസിന് 102 സീറ്റ് നേടി കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. ബി ജെ പിക്ക് 72 സീറ്റും, ബി എസ് പിക്ക് അഞ്ചും, മറ്റുള്ളവര്‍ക്ക് 20 സീറ്റും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ സീറ്റുനിലയിലും വ്യത്യാസം ഉണ്ടാകുന്നുണ്ട്. ഇവിടെ ബിജെപിയുടെ ഒരു സ്ഥാനാര്‍ഥി വിജയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ആരെയും തുണയ്ക്കാത്ത രാജസ്ഥാനില്‍ ബി.ജെ.പിയെ പിന്‍തള്ളിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. വസുന്ധര രാജെ, അശോക് ഗേഹ് ലോട്ട്, സച്ചിന്‍ പൈലറ്റ് എന്നീ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്.

Rajasthan Election Results LIVE Updates: Vasundhara Raje, Ashok Gehlot, Sachin Pilot Win, New Delhi, News, Politics, Election, Result, BJP, Congress, BSP, National

ബി.ജെ.പിയുടെ കോട്ടകള്‍ തകര്‍ത്താണ് പലയിടങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കങ്ങളും സജീവമാണ്. ഇതിനായി എ.ഐ.സി.സി നിരീക്ഷകര്‍ രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ആയില്ലെങ്കില്‍ സ്വതന്ത്രരെ കൂട്ട് പിടിച്ച് സര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

അതേസമയം, ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. വ്യക്തമായ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. തെലങ്കാനയില്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തി. മഹാ കൂടമി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. മിസോറമില്‍ കോണ്‍ഗ്രസിന്റെ പത്തു വര്‍ഷത്തെ ഭരണത്തിനാണ് മിസോ നാഷണല്‍ ഫ്രണ്ട് അന്ത്യം കുറിച്ചത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്താണ്. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മത്സരിച്ച രണ്ടു സീറ്റിലും പരാജയപ്പെടുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rajasthan Election Results LIVE Updates: Vasundhara Raje, Ashok Gehlot, Sachin Pilot Win, New Delhi, News, Politics, Election, Result, BJP, Congress, BSP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?