ജീവിത പങ്കാളിയുടെ തലയില്‍ ഗ്യാസ് സിലിണ്ടര്‍ അടിച്ച് കൊലപ്പെടുത്തി; കാമുകന്‍ ഒളിവില്‍

താനെ: (www.kvartha.com 10-12-2018) ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് കാമുകന്‍ കാമുകിയെ കൊലപ്പെടുത്തി. കാമുകിക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് അരും കൊല നടന്നത്.

സംഭവ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വഴക്കിനിടയില്‍ കാമുകന്‍ ഗ്യാസ് സിലിണ്ടര്‍ എടുത്ത് കാമുകിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. താനെയിലെ ഡോംബിവ്‌ലിയിലാണ് സംഭവം.

National, Crime, Murder

കൊല്ലപ്പെട്ട യുവതിക്ക് 23 വയസുണ്ട്. കൊലയ്ക്ക് ശേഷം സംഭവ സ്ഥലത്തുനിന്നും കടന്നുകളഞ്ഞ കാമുകന്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

അയല്‍ വാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം കഴിഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: THANE, MAHARASHTRA: A 23-year-old woman from Dombivli in Thane district of Maharashtra was allegedly killed by her live-in partner by hitting her on the head with a cooking gas cylinder on Sunday, the police said.

Keywords: National, Crime, Murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?