വികസന അതോറിറ്റികളില്‍ നിന്നും ദുര്‍ബല വിഭാഗക്കാര്‍ എടുത്ത വായ്പയുടെ ആധാരങ്ങള്‍ മടക്കി നല്‍കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടും പല പഞ്ചായത്തുകളും ഉത്തരവ് പൂഴ്ത്തി; ഉടന്‍ നടപടിയെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട്
കാസര്‍കോട്: (www.kasargodvartha.com 24.12.2018) വികസന അതോറിറ്റികളില്‍ നിന്നും ദുര്‍ബല വിഭാഗക്കാര്‍ എടുത്ത വായ്പയുടെ ആധാരങ്ങള്‍ മടക്കി നല്‍കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടും പല പഞ്ചായത്തുകളും ഉത്തരവ് പൂഴ്ത്തി. ചെമ്മനാട് പഞ്ചായത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ വികസന അതോറിറ്റികളാണ് രൂപീകരിച്ചിരുന്നത്. ഇതിന് കീഴില്‍ ദുര്‍ബല വിഭാഗത്തില്‍പെട്ടവര്‍ക്കായി എക്കണോമിക്കലി ബാക്ക് വേര്‍ഡ് സെക്ഷന്‍ (ഇ ഡബ്ല്യു എസ്), ലോവര്‍ ഇന്‍കം ഗ്രൂപ് (എല്‍ ഐ ജി) എന്നീ വിഭാഗങ്ങളില്‍പെട്ടവര്‍ക്കായി അനുവദിച്ച വായ്പയ്ക്ക് ഈടായി വായ്പക്കാര്‍ സമര്‍പിച്ച ആധാരങ്ങളുടെ അസലുകള്‍ എത്രയും പെട്ടെന്ന് മടക്കി നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാവശ്യമായ നിര്‍ദേശം അതാത് പഞ്ചായത്തുകള്‍ക്ക് നല്‍കി ഏഴ് ദിവസത്തിനകം വിവരം അറിയിക്കണമെന്ന് 2018 മെയ് 16ന് പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ അഞ്ച് ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് ഉത്തരവ് കൈമാറിയത്. ഇതാണ് ഏഴ് മാസമായിട്ടും നടപാക്കാതിരിക്കുന്നത് പല പഞ്ചായത്തുകളിലെയും അപോക്ഷകള്‍ ഇതുമായി ബന്ധപ്പെട്ട് അധികാരികളെ സമീപ്പിച്ചപ്പോള്‍ ഒരു വിവരവും തങ്ങള്‍ക്കാ ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്. വായ്പ അടച്ചു തീര്‍ത്തവര്‍ക്ക് ആധാരങ്ങള്‍ നേരത്തെ മടക്കി നല്‍കിയിരുന്നു. വികസന അതോറിറ്റികള്‍ പിരിച്ചു വിട്ടതോടെ അതാത് പഞ്ചായത്തിലെ അപേക്ഷകരുടെ രേഖകള്‍ അതാത് പഞ്ചായത്തുകളിലേക്ക് കൈമാറുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Panchayath, president, Development project, Panchayat Director's order not followed
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment