ഖത്തറില്‍ പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ്: രണ്ടാംപ്രതി അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.co): ഖത്തറില്‍ പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി 76പേരില്‍ നിന്നായി 67.50 ലക്ഷം രൂപ കൈകലാക്കിയ കേസില്‍ രണ്ടാംപ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു. മുഖ്യപ്രതിക്ക് വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കൊളിച്ചാല്‍ പ്രാന്തര്‍കാവ് പുല്ലുമലയിലെ സത്യന്‍ (40)യാണ് രാജപുരം പൊലിസ് അറസ്റ്റു ചെയ്തത്. 

ജില്ലയിലെ മലയോരത്ത് നിന്നുമാണ് ഏറ്റവും കൂടുതല്‍ പേരെ സംഘം വലയില്‍ വീഴ്ത്തിയത്. ഖത്തറില്‍ പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പണംവാങ്ങി വഞ്ചിക്കുകയായിരുന്നു. വിസ ലഭിക്കാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്. ഇതോടെ പരാതിക്കാര്‍ പൊലിസിനെ സമീപിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഒന്നാംപ്രതി എരിഞ്ഞിലം കോട് അരുണ്‍ അരവിന്ദനെ കണ്ടെത്താന്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?