ബഹ്‌റൈനില്‍ മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മനാമ:(www.kvartha.com 11/12/2018) ബഹ്‌റൈനില്‍ മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ തൃശൂര്‍ തൃപ്പയാര്‍ സ്വദേശിയെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃപ്പയാറിലെ സതീഷ് കുമാറാണ് (56) മരിച്ചത്.
കഴിഞ്ഞ ദിവസം സതീഷ് കുമാറിനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. കാണാനില്ലെന്നു കാട്ടി പോലീസിലും പരാതി നല്‍കിയിരുന്നു. ഹിദിലെ അറേബ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിനടുത്തുള്ള പാര്‍ക്കിങ്ങിലെ കാറിലാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
30 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഹിദിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. സതീഷിന്റെ കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Manama, Bahrain, Gulf, Police, Complaint, Death, Car, Dead Body, Malayali found dead inside car

Powered by Info News For You

Comments
Post a Comment