കൊടുത്താല്‍ കൊല്ലത്തും കിട്ടും; ഫിറോസിനെ വലിച്ചുകീറി ഒട്ടിച്ച സൈബര്‍ സഖാക്കള്‍ക്ക് ഇ പി ജയരാജന്‍ വക എട്ടിന്റെ പണി, ഐ എം വിജയനെ എം എന്‍ വിജയനാക്കി

തിരുവനന്തപുരം: (www.kvartha.com 13.12.2018) മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ കഴിഞ്ഞ ദിവസം ഒരു പൊതുയോഗത്തിലെ പ്രസംഗത്തെ തുടര്‍ന്ന് സൈബര്‍ സഖാക്കള്‍ വലിച്ചുകീറി ഒട്ടിച്ചിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ മന്ത്രി ഇ.പി ജയരാജനും സൈബര്‍ സഖാക്കളുടെ ആക്രമത്തിനിരയായിരിക്കയാണ്. ഇതാദ്യമായല്ല ഇ പി ജയരാജന്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്.

നേരത്തെ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിന്റെ അഭിമാന താരമാക്കി മാറ്റിയ ഇ.പിക്ക് പക്ഷേ ഇത്തവണ അബദ്ധം പിണഞ്ഞത് ഫുട്‌ബോള്‍ താരം ഐ.എം വിജയന്റെ കാര്യത്തിലാണ്. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ ഐ.എം വിജയന്‍ എന്നതിന് പകരം എം.എന്‍ വിജയന്‍ എന്ന് പറയുകയായിരുന്നു മന്ത്രി.

E P Jayarajan mistake in assembly goes viral, Thiruvananthapuram, News, Politics, Humor, Sports, Minister, Social Network, Kerala.

എം.എന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് നാക്ക് പിഴച്ചത്. നേരത്തെ, ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി അന്തരിച്ചപ്പോള്‍, അദ്ദേഹം കേരളത്തിന്റെ അഭിമാന താരമാണെന്ന് ഇ.പി പറഞ്ഞിരുന്നു.

ഒരു ചാനല്‍ ചര്‍ച്ചയിലെ പ്രതികരണത്തിലാണ് അബദ്ധം പിണഞ്ഞത്. അന്ന് കായിക മന്ത്രി കൂടിയായിരുന്ന ജയരാജന് വന്ന നാക്കുപിഴ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമാവുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: E P Jayarajan mistake in assembly goes viral, Thiruvananthapuram, News, Politics, Humor, Sports, Minister, Social Network, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?