ക്ലാസില്‍ സംസാരിച്ച കുട്ടികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച അദ്ധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ഗുരുഗ്രാം: (www.kvartha.com 09-12-2018) ക്ലാസില്‍ സംസാരിച്ച കുറ്റത്തിന് കുട്ടികളുടെ വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. ഒക്ടോബറിലായിരുന്നു ഇത്. സംഭവത്തിന്റെ വീഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നാല് വയസുള്ള ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വായിലാണ് ടേപ്പ് ഒട്ടിച്ചത്. ഈ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് സ്‌കൂള്‍ അധികൃതര്‍ അച്ചടക്ക നടപടിയെടുത്തത്. എല്‍ കെ ജി വിദ്യാര്‍ത്ഥികളാണ് കുട്ടികള്‍.  ഇവര്‍ ക്ലാസിലെ മറ്റ് കുട്ടികള്‍ക്ക് ശല്യമായി മാറിയപ്പോഴാണ് വായില്‍ ടേപ്പ് ഒട്ടിച്ചതെന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. കുട്ടികള്‍ മോശം ഭാഷ ഉപയോഗിച്ചിരുന്നുവെന്നും ടീച്ചര്‍ ആരോപിച്ചിരുന്നു.

Teacher in Gurugram school suspended for taping mouths of two LKG students to keep them quiet during class


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Gurgaon: A woman teacher of a private school in Gurugram was suspended for allegedly putting sellotape across the mouths of two LKG children to keep them quiet during a class, school authorities said on Saturday.

Tags : Children, Education, Gurgaon, Gurugram, India, NewsTracker, Teacher



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?